ഇന്ന് മുതൽ നാല് ദിവസത്തേക്ക് ബാങ്കുകളില്ല; എടിഎമ്മുകള്‍ കാലിയാകാന്‍ സാധ്യത

ഇന്നു മുതല്‍ നാല് ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം നിലയ്ക്കും. ഇന്ന്, മാര്‍ച്ച്‌ 13, രണ്ടാം ശനിയാഴ്ച ബാങ്ക് അവധിയാണ്. 15 ,16 തീയതികളില്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്കാണ്. ഇന്നലെ പ്രതിഷേധ മാസ്ക് ധരിച്ചു ജോലി ചെയ്യാന്‍ 9 ബാങ്ക് യൂണിയനുകളുടെ ഐക്യ വേദിയായ സംഘടനാ ആഹ്വാനം ചെയ്തിരുന്നു. 

ബാങ്കിംഗ് മേഖലയിൽ രാജ്യവ്യാപകമായ പണിമുടക്കാണ് നടക്കുന്നത്. പൊതുമേഖലാബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരായ പ്രതിഷേധമാണ് പണിമുടക്കിലെത്തിയത്. ഇതിൽ പ്രമുഖ ബാങ്കിംഗ് സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. നാല് ദിവസം തുടർച്ചയായി ബാങ്കുകൾ മുടങ്ങുന്നതിനാൽ എടിഎമ്മുകളിൽ പണം തീർന്നുപോകുമോ എന്ന ആശങ്കയുണ്ട്. അങ്ങനെ വരാൻ സാധ്യതയില്ലെന്ന് ബാങ്ക് അധികൃതർ പറയുന്നു.

പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനി സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിനെതിരെ 17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാരും പണിമുടക്കും. എൽഐസിയുടെ ഓഹരി വിൽപനയ്ക്കെതിരെ 18ന് എൽഐസി ജീവനക്കാർ പണിമുടക്കും. കർഷക സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും ചേർന്ന ട്രേഡ് യൂണിയൻസ് സമിതിയും 15നു സ്വകാര്യവൽക്കരണ വിരുദ്ധ ദിനമായി ആചരിക്കും.

Contact the author

Busniess Desk

Recent Posts

Business Desk 2 days ago
Economy

വിപണിയില്‍ കാളക്കുതിപ്പ്; സെന്‍സെക്സ് ആദ്യമായി 60,000 പോയിന്റ് കടന്നു

More
More
Web Desk 1 month ago
Economy

ആപ്പിള്‍ കിലോ​ഗ്രാമിന് 15 രൂപ; നടുവൊടിഞ്ഞ് കർഷകർ

More
More
Web Desk 2 months ago
Economy

എസ്ബിഐ എടിഎമ്മില്‍ നാലുതവണയില്‍ കൂടുതല്‍ പോയാല്‍ കൈപൊള്ളും

More
More
Web Desk 4 months ago
Economy

ഇന്ധനവില സെഞ്ച്വറിയിലേക്ക്; ഇന്നും കൂട്ടി

More
More
Web Desk 4 months ago
Economy

തെരഞ്ഞെടുപ്പ് കഴിഞ്ഞു; പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിച്ചു തുടങ്ങി

More
More
National Desk 5 months ago
Economy

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാറ്റമില്ലാതെ ഇന്ധനവില

More
More