'ഞാന്‍ സംഘ പരിവാര്‍ വിരുദ്ധ'; ബിജെപില്‍ ചേരുമെന്ന പ്രചാരണം വ്യാജം: ഗോമതി

മൂന്നാര്‍: ബിജെപില്‍ ചേരുന്നുവെന്ന പ്രചാരണങ്ങളെ തള്ളി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി. മുന്നണിയില്‍ ചേരാന്‍ ബിജെപി നേതാക്കള്‍ തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍  അവരോട്  തന്‍റെ സംഘ പരിവാര്‍ വിരുദ്ധ നിലപാട് താന്‍ അറിയിച്ചിട്ടുണ്ടെന്നും ഗോമതി പറഞ്ഞു.  ഇതിനെക്കുറിച്ച് തന്നോട് യാതൊരു അന്വേഷണവും കൂടാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത‍ നല്‍കുന്നതെന്നും ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ ഗോമതി അറിയിച്ചു.

ഫേസ് ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

രാവിലെ മുതല്‍ എന്‍റെ ഫോണിലേക്ക് സുഹൃത്തുക്കളും ബന്ധുക്കളുമടക്കം അനേകം പേരുടെ വിളിയും വിവരന്യോഷണവും വരുന്നത് കൊണ്ടാണ് ഇവിടെ പോസ്റ്റ്‌ ഇടുന്നത്.  എല്ലാവര്‍ക്കുമറിയേണ്ടത് ഇന്നലെയും ഇന്നുമായി വ്യത്യസ്ത മാധ്യമങ്ങളില്‍ ഞാന്‍ ബിജെപിയില്‍ പോവുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്തകളുടെ സത്യാവസ്തയാണ്. ബിജെപി സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ എന്നെ മുന്നണിയില്‍ ചേരാനും ഇലക്ഷന് മത്സരിക്കാനുമായി  പലതവണ സമീപിച്ചു. എന്നാല്‍ സംഘ പരിപാര്‍ വിരുദ്ധ നിലപാട്  തുറന്ന് പറഞ്ഞ്, അത്തരത്തിലുള്ള ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. എന്നിട്ടും എന്നോട് ഇതേക്കുറിച്ച് യാതൊരു തരത്തിലുള്ള അന്യോഷണവും കൂടാതെ ഗോമതി ബിജെപിയിലേക്ക് എന്ന തരത്തില്‍ വാര്‍ത്ത‍ നല്‍കുകയാണ് മാധ്യമങ്ങള്‍... നിങ്ങളെപ്പോലെയുള്ളവര്‍ ദശാബ്ദങ്ങളായി നല്‍കുന്ന വ്യാജ വാര്‍ത്തകളെക്കൂടി അധിജീവിച്ചാണ് ഗോമതി എന്ന ഞാന്‍ ഇന്നും ഗോമതിയായി എന്‍റെ ജനങ്ങള്‍ക്കിടയില്‍ നില്‍കുന്നത് എന്നു മാത്രം ഓര്‍മ്മിപ്പിക്കുന്നു.

മൂന്നാര്‍ തേയിലതോട്ടങ്ങളിലെ സ്ത്രീ കൂട്ടയ്മയാണ് പെമ്പിളൈ  ഒരുമൈ . ബഹുപൂരിപക്ഷം തമിഴ് വംശജരായ മൂന്നാര്‍ തോട്ടം തോഴിലാളികള്‍ അനുഭവിച്ച ചൂഷ്ണത്തിന്‍റെയും വിവേചനത്തിന്‍റെയും ഭാഗമായി 2015ല്‍, സ്ത്രീകള്‍  ആരംഭിച്ച സമരത്തില്‍ നിന്നാണ് പെമ്പളെ ഒരുമൈ എന്ന കൂട്ടയ്മ രൂപം കൊള്ളുന്നത്.

Contact the author

web desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More