കോവിഡ് വ്യാപനം രൂക്ഷം; ഈസ്റര്‍ വരെ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തി ഇറ്റലി

ഇറ്റലി: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ ലോക്ക് ഡൌണ്‍ ശക്തമാക്കുന്നു. സ്കൂളുകളും കടകളുമടയ്ക്കാന്‍ തീരുമാനം. കൊറോണ വൈറസ് ഇറ്റലിയില്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്തി മരിയോ ഡ്രാഗി  ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്. എപ്രില്‍ 3 മുതല്‍ 5 വരെയാണ് രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ആദ്യഘട്ട വ്യാപനത്തില്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക് രേഖപെടുത്തിയ രാജ്യമാണ് ഇറ്റലി. ഇത് കണക്കിലെടുത്താണ്  ദ്രുതഗതിയിലുള്ള രോഗവ്യാപനം  തടയാന്‍ ഇറ്റലി ശ്രമിക്കുന്നത്. തിങ്കളാഴ്ച്ച മുതല്‍ രാജ്യത്തെ പകുതിയിലധികം സ്കൂളുകളും റസ്റ്റോറന്‍റുകളും അടക്കും .

രാജ്യത്തെ പുതിയ നിയന്ത്രണങ്ങള്‍ ഈസ്റ്റര്‍ വരെ നീണ്ടുനില്കും. ഈസ്റ്ററിനോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ രാജ്യത്ത് റെഡ് സോണ്‍ പ്രഖ്യാപിക്കുമെന്നും പ്രധാനമന്തിയുടെ ഓഫീസ് അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട്  ഒരു ലക്ഷ്യത്തിലധികം മരണങ്ങളാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരില്‍ കൂടുതലാളുകളും 60 വവയസിന് മുകളിലുള്ളവരാണ്. യു.കെക്ക് ശേഷം യൂറോപ്പിലെ രണ്ടാമത്തെ  ഉയര്‍ന്ന മരണ നിരക്കാണിത്. പ്രതിരോധ മരുന്നുകളുടെ ലഭ്യതക്കുറവുമൂലം കഴിഞ്ഞ ആഴ്ചയില്‍ വാക്സിന്‍ ഓസ്ട്രലിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിനെ റോം തടഞ്ഞിരുന്നു. 

Contact the author

web desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More