ബുര്‍ഖ നിരോധിക്കാനൊരുങ്ങി ശ്രീലങ്കയും

ശ്രീലങ്ക: രാജ്യത്ത് ബുര്‍ഖ നിരോധിക്കുകയും ഇസ്ലാമിക് സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും ചെയ്യുമെന്ന് ശ്രീലങ്കന്‍ പൊതുസുരക്ഷ മന്ത്രി ശരത് വീരശേഖര. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ് ബുര്‍ഖ നിരോധിക്കാനുളള തീരുമാനമെടുത്തത്, മന്ത്രിസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആദ്യകാലങ്ങളില്‍ മുസ്ലീം സ്ത്രീകളും കുട്ടികളുമൊന്നും ബുര്‍ഖ ധരിച്ചിരുന്നില്ല, അടുത്തിടെയുണ്ടായ മതതീവ്രവാദത്തിന്റെ അടയാളമാണ് ബുര്‍ഖ, അത് തീര്‍ച്ചയായും രാജ്യത്ത് നിരോധിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയങ്ങള്‍ ലംഘിക്കുന്ന ആയിരത്തിലധികം മദ്രസകള്‍ അടച്ചുപൂട്ടാനും പദ്ധതിയുണ്ടെന്ന് ശരത് വീരശേഖര പറഞ്ഞു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം മുസ്ലീം ആചാരവിധിപ്രകാരം സംസ്‌കരിക്കാന്‍ കഴിയില്ലെന്ന സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നാലെയാണ് ബുര്‍ഖ നിരോധനവും മദ്രസ അടച്ചുപൂട്ടലുകളുമടക്കം പ്രാബല്യത്തില്‍ കൊണ്ടുവരാനുളള തീരുമാനം. ന്യൂനപക്ഷമായ മുസ്ലീം ജനതയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്.

2019-ല്‍ കൊളംബോയിലെ മൂന്ന് പളളികളിലും ഹോട്ടലുകളിലുമായി ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ 250-ലേറേ പേര്‍ കൊല്ലപ്പെടുകയും തുടര്‍ന്ന് രാജ്യത്ത് ബുര്‍ഖ ധരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. നെതര്‍ലന്റ്സ് , ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്റ് തുടങ്ങി നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനകം ബുര്‍ഖ നിരോധിച്ചിട്ടുണ്ട്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More