സുരേഷ് ഗോപി ആശുപത്രിയില്‍

തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് സ്വകാര്യആശുപത്രിയിലാണ് സുരേഷ് ഗോപിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പത്തു ദിവസത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജോഷി സംവിധാനം ചെയ്യുന്ന പാപ്പാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹത്ത ആശുപത്രിയിലെത്തിക്കുന്നത്.

തെരഞ്ഞെടുപ്പിനായുളള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് സുരേഷ്‌ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തെ തനിക്ക് സിനിമാ ചിത്രീകരണങ്ങള്‍ മൂലം തിരക്കുകളുളളതിനാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്ന് സുരേഷ് ഗോപി ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം മത്സരിക്കുകതന്നെ വേണമെന്ന തീരുമാനത്തിലാണ് പാര്‍ട്ടി. നിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ നിന്ന് മത്സരിക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് തുടങ്ങിയ മണ്ഡലങ്ങളില്‍ നിന്ന് സുരേഷ് ഗോപി മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണം വേണ്ട, പൂട്ടിയിടേണ്ടത് പ്രശ്‌നക്കാരായ പുരുഷന്മാരെ- ഹൈക്കോടതി

More
More
National Desk 8 hours ago
Keralam

ഉദയനിധി സ്റ്റാലിന്‍ അടുത്തയാഴ്ച്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്‌

More
More
Web Desk 10 hours ago
Keralam

പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

More
More
Web Desk 11 hours ago
Keralam

അപർണയെ ആക്രമിച്ച പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ടി സിദ്ദിഖ് എംഎല്‍എയെന്ന് സിപിഎം

More
More
Web Desk 11 hours ago
Keralam

നാടിന്‍റെ സമഗ്ര വികസനത്തിന് അനിവാര്യമായ പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം - മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

വിദേശ വനിതയുടെ മരണം: പോലീസിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ്

More
More