എല്ലാം തകര്‍ത്ത് വെട്ടിപ്പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്- യശ്വന്ത് സിന്‍ഹ

കൊല്‍ക്കത്ത : ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത്‌ സിന്‍ഹ. ആരാണ്  ബിജെപിക്കൊപ്പം നില്‍കുക, എല്ലാം തല്ലി തകര്‍ത്ത് വെട്ടിപിടിക്കാന്‍ മാത്രമാണ് ബിജെപി ശ്രമിക്കുന്നത്  സിന്‍ഹ പറഞ്ഞു.  തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് യശ്വന്ത് ബിജെപിക്കെതിരായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

ഇപ്പോള്‍ ബിജെപിയെ നിയന്ത്രിക്കാന്‍ ആരുമില്ല, അടല്‍ ബിഹാരിയുടെ കാലഘട്ടത്തില്‍ ബിജെപി സമവായത്തില്‍ വിശ്വസിച്ചിരുന്നു, അകാലിദള്‍, ബി.ജെ.ഡി തുടങ്ങിയ സഖ്യ കക്ഷികളെല്ലാം ബിജെപി വിട്ടു ഇനി ആരാണ് ബിജെപിക്കൊപ്പമുള്ളതെന്നും യശ്വന്ത്‌ സിന്‍ഹ ചോദിച്ചു. 

കഴിഞ്ഞ ദിവസമാണ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തൃണമൂല്‍ നേതാക്കളായ സുദീപ് ബന്ദോപാധ്യായ, ഡെറക് ഒ ബ്രയന്‍, സുബ്രത മുഖര്‍ജി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യശ്വന്ത് സിന്‍ഹ തൃണമൂല്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പശ്ചിമബംഗാളില്‍ കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യശ്വന്ത് സിന്‍ഹ തൃണമൂലില്‍ ചേരുന്നത്. ജനതാദളില്‍ നിന്ന് ബിജെപിയിലെത്തിയ യശ്വന്ത് സിന്‍ഹ, വി പി സിംഗ്, ചന്ദ്രശേഖര്‍, എ ബി വാജ്‌പേയി എന്നിവരുടെ നേതൃത്വത്തിലുളള മന്ത്രിസഭകളില്‍ ധനമന്ത്രിയായിരുന്നു. അദ്ദേഹം  2018-ല്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു.

പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 27-നാണ് ആരംഭിക്കുക. എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.  ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് വലിയ  വെല്ലുവിളിയാണ് നേരിടുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി നിരവധി തൃണമൂല്‍ നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കേറിയത്. മമതയുടെ വലംകൈയ്യായി പ്രവര്‍ത്തിച്ചിരുന്ന സുവേന്ദു അധികാരി ചേര്‍ന്നതിനു പിന്നാലെയാണ് നിരവധി തൃണമുല്‍ നേതാക്കള്‍  ബിജെപിയില്‍ എത്തിയത്. ഇത്തവണ നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ നേരിടുന്നത് സ്വന്തം മന്ത്രിസഭയില്‍ അംഗമായിരുന്ന സുവേന്ദു അധികാരിയാണ്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 2 days ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More