കൊല്ലം ഉറപ്പിച്ച് ബിന്ദു കൃഷ്ണ; വീണ്ടും തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക്

കൊല്ലം: അഭ്യൂഹങ്ങള്‍ക്കും, അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമൊടുവില്‍ ഡി.സി.സി പ്രസിഡണ്ട്‌ ബിന്ദു കൃഷ്ണ കൊല്ലത്ത് മത്സരിക്കും. ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇറങ്ങുവാന്‍ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചെന്ന് ബിന്ദു കൃഷ്ണപറഞ്ഞു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കൊല്ലത്തെ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡണ്ടുമാര്‍ ജില്ലാ അധ്യക്ഷകൂടിയായ ബിന്ദു കൃഷ്ണക്ക് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. എന്തു സംഭവിച്ചാലും ബിന്ദു കൃഷണ കൊല്ലത്ത് തന്നെ  മത്സരിക്കണമെന്നാവശ്യപ്പെട്ട് ഗ്രൂപ്പു ഭേദമന്യേ പ്രവര്‍ത്തകര്‍ ഭാരവാഹിത്വം രാജിവെക്കുകയായിരുന്നു. ബിന്ദുവിനെ മാത്രമേ കൊല്ലത്ത് അംഗീകരിക്കൂ എന്ന നിലപാടാണ് കൊല്ലത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗ്രൂപ്പുകള്‍ക്കതീതമായി സ്വീകരിച്ചത്. പിന്തുണ അറിയിക്കാനെത്തിയ അണികളുടെ മുന്‍പില്‍ ബിന്ദു കൃഷണ കരഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇതേതുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ നേതൃത്വം കൊല്ലം സീറ്റ് ബിന്ദു കൃഷ്ണക്ക് തന്നെ അനുവദിക്കുകയായിരുന്നു.

നേരത്തെ തന്നെ കൊല്ലം നിയോജക മണ്ഡലത്തില്‍ ബിന്ദു കൃഷ്ണ പ്രചരണം ആരംഭിച്ചിരുന്നു . എന്നാല്‍ ഡല്‍ഹി ചര്‍ച്ചകള്‍ക്ക് ശേഷം,  ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരം കൊല്ലം സീറ്റ് പി സി വിഷ്ണുനാഥിന് നല്‍കാന്‍ ധാരണയായതിനെ തുടര്‍ന്നാണ് ബിന്ദു കൃഷ്ണ കുണ്ടറയിലേക്ക് മാറണമെന്ന നിര്‍ദ്ദേശം വന്നത്. കൊല്ലം ഡി സി സി ഓഫീസില്‍ നടന്ന വൈകാരിക സംഭവങ്ങള്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് നടന്ന സമവായ നീക്കത്തിനൊടുവിലാണ് ബിന്ദു കൃഷ്ണക്ക് വീണ്ടും കൊല്ലം സീറ്റ് ലഭിച്ചത്. പി സി വിഷ്ണുനാഥിന് കുണ്ടറ സീറ്റ് നല്‍കാന്‍ ധാരണയായിട്ടുണ്ട്. കൊല്ലത്ത് തന്നെ മത്സരിക്കാനുള്ള അവസരം ബിന്ദു കൃഷ്ണക്ക് ഔദ്ധ്യോഗികമായി ലഭിച്ചതിനെ തുടര്‍ന്ന് വീണ്ടും പ്രചാരണ രംഗത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ് ബിന്ദു കൃഷ്ണ.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 1 year ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 1 year ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 1 year ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 1 year ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 1 year ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More