യാക്കോബായ നേതൃത്വം ബിജെപിയുമായി ഇടഞ്ഞു; അമിത് ഷായുമായുള്ള ചര്‍ച്ച ബഹിഷ്ക്കരിച്ച് ഡല്‍ഹിയില്‍ നിന്ന് മടക്കം

ഡല്‍ഹി: യാക്കോബായ  സഭയെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപെട്ട് ബിജെപി.  മുന്‍ തെരഞ്ഞെടുപ്പുകളിലെ പോലെ സമദൂര നിലപാട് തന്നെയാണ് യാക്കോബായ  സഭ ഇത്തവണയും  സ്വീകരിക്കുക. യാക്കോബായ സഭ, ബിജെപിയെ പിന്തുണക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പള്ളി തര്‍ക്കത്തില്‍ ബിജെപി ഇടപെടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ പള്ളിത്തര്‍ക്കത്തില്‍ വ്യക്തമായ ഉറപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് യാക്കോബായ സഭയുടെ നിലപാട് മാറ്റം. 

മെത്രപ്പോലീത്തന്‍ ട്രസ്റ്റ് ബിഷപ്പ് മാര്‍ ഗ്രിഗോറിയസിന്‍റെ നേതൃത്വത്തില്‍ 4 ബിഷപ്പുമാരാണ് ഡല്‍ഹിക്ക് ചര്‍ച്ചയ്ക്കായി പോയത്. പള്ളിത്തര്‍ക്കത്തില്‍ അനുകൂലമായ നിലപാട് കേന്ദ്രം സ്വീകരിക്കുമെന്നിയിരുന്നു യാക്കോബായ സഭയുടെ പ്രതിക്ഷ. എന്നാല്‍ അനുകൂലമായ നിലപാട്  ഉണ്ടാകാത്തതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രി അമിത് ഷായുമായുള്ള  കൂടിക്കാഴ്ച്ചക്ക്  നില്‍ക്കാതെയാണ് സംഘം മടങ്ങിയത്. 

സുപ്രീം കോടതിയുടെ വിധി വന്നതിനുശേഷം മിസോറം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ പി. എസ്. ശ്രീധരന്‍ പിള്ളയുടെ മധ്യസ്ഥതയില്‍ പ്രധാനമന്ത്രി സഭാ നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇരു വിഭാഗങ്ങളും നിലപാടില്‍ ഉറച്ച് നില്കുക്കുകയായിരുന്നു. മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രിയും ഇരു വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Contact the author

web desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More