വടകരയില്‍ മത്സരിക്കാനില്ല- കെ.കെ രമ

കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആര്‍ എം പി നേതാവ് കെ. കെ. രമ വ്യക്തമാക്കി. ആര്‍ എം പി ക്ക് വലിയ സ്വാധീനമുള്ള വടകര നിയോജക മണ്ഡലത്തില്‍ കെ. കെ. രമ മത്സരിച്ചാല്‍ പിന്തുണക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. രമ മത്സരിക്കുകയാണെങ്കില്‍  കോണ്‍ഗ്രസ്  പിന്തുണക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ഉറപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ച് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം ഒഴിച്ചിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ മത്സരരംഗത്തെക്കില്ലെന്ന തീരുമാനം പാര്‍ട്ടി മീറ്റിങ്ങില്‍ രമ അറിയിക്കുകയായിരുന്നു. ഇക്കാര്യം ആര്‍ എം പി നേതൃത്വം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. 

അതേസമയം സിപിഎം വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുത് എന്ന തീരുമാനത്തോടെ ആര്‍.എം.പി സ്ഥാനാര്‍ഥി യെ പിന്തുണക്കാന്‍ യു ഡി എഫ് തീരുമാനിച്ചിട്ടുണ്ട്. കെ. വേണു ഉള്‍പ്പെടെയുള്ളവരെയാണ് ആര്‍.എം.പി വടകരയിലെക്ക് പരിഗണിക്കുന്നത്. ഇന്നുച്ചയോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന്  ആര്‍.എം.പി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.   ആര്‍.എം.പി സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.കെ രമ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയാണ്. വടകര നിയമസഭാ മണ്ഡലത്തിലെ ഏറാമല, ചേറോട്, ഒഞ്ചിയം തുടങ്ങി നാലഞ്ച് പഞ്ചായത്തുകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പാര്‍ട്ടിയാണ് ആര്‍.എം.പി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ എം പി ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ കെ.കെ രമ 20,504 വോട്ട് നേടിയിരുന്നു. 


 


Contact the author

web desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More