കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്

ഷില്ലോങ്ങ്:  കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് മേഘാലയ  ഗവര്‍ണര്‍.  കര്‍ഷകരുടെ സമരത്തെ അവഗണിക്കരുതെന്ന് പ്രധാനമന്തിയോടും അമിത് ഷായോടും ഗവര്‍ണര്‍ സത്യപാല്‍ മാലിക് ആവിശ്യപെട്ടു. വിളകള്‍ക്ക് താങ്ങു വില നല്‍കുന്നതിന് നിയമപരമായ ഉറപ്പ് നല്കുകയായിരുന്നെങ്കില്‍ കര്‍ഷകര്‍ അനൂകുല നിലപാട് സ്വീകരിക്കുമായിരുന്നു. കര്‍ഷകരെയും, സൈനീകരെയും അവഗണിച്ച് മുന്‍പോട്ട് പോകാന്‍ രാജ്യത്തിന്‌ സാധിക്കില്ല. കര്‍ഷകര്‍ക്ക് അനൂകുലമായ ഒരു നിയമം പോലും നമ്മുടെ  രാജ്യത്തില്ല.  കര്‍ഷകര്‍  വിതക്കുന്നതിന് വിലയില്ല, എന്നാല്‍ വാങ്ങുന്നതിനെല്ലാം വിലയാണ്. കര്‍ഷകര്‍ എങ്ങനെ ദരിദ്രരായെന്ന് കര്‍ഷകര്‍ക്കുപോലും അറിയില്ല.  കര്‍ഷകരെ ഡല്‍ഹില്‍ നിന്ന് വെറും കയ്യോടെ പറഞ്ഞയക്കരുതെന്നും മേഘാലയ  ഗവര്‍ണര്‍ സത്യപാല്‍ മാലിക് കൂട്ടിച്ചേര്‍ത്തു. 

കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക ബില്ലിനെ ഗവര്‍ണര്‍ സത്യാപല്‍ മാലിക് വിമര്‍ശിച്ചു. കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനെ അറസ്റ്റില്‍ നിന്ന് രക്ഷിച്ചത് താനാണെന്ന് ഗവര്‍ണര്‍ കൂട്ടി ചേര്‍ത്തു.  കൊടുംതണുപ്പിനെയും ഇന്റര്‍നെറ്റ് നിയന്ത്രണത്തെയുമെല്ലാം പ്രതിരോധിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ എത്ര വര്‍ഷങ്ങളെടുത്താലും നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോവില്ലെന്നുളള ദൃഢനിശ്ചയത്തിലാണ്.  പ്രതിഷേധക്കാരും സര്‍ക്കാരും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും സമവായത്തിലെത്തിയിട്ടില്ല. 

Contact the author

web desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More