തല കീഴായി കെട്ടിത്തുക്കിയാലും ഞാനെന്‍റെ രാജ്യത്തെ ഒറ്റുകൊടുക്കില്ല - ബിജെപി സ്ഥാനാര്‍ഥിത്വം തള്ളിയ മണിക്കുട്ടന്‍

മാനന്തവാടി:  മാനന്തവാടി നിയോജക മണ്ഡലത്തിലെ തന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന്  പിന്മാറിയതിന്  പിന്നാലെ, ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനവുമായി മണിക്കുട്ടന്‍. 'ഈ കാണുന്ന വിളക്കുകാലില്‍ എന്നെ തല കീഴായി കെട്ടി തൂക്കിയാലും ഞാനെന്‍റെ രാജ്യത്തെ ഒറ്റു കൊടുക്കില്ല' എന്ന അംബേദ്‌കറുടെ വാക്കുകള്‍ കടമെടുത്താണ് മണിക്കുട്ടന്‍ ബിജെപിക്ക് മറുപടി നല്‍കിയിരിക്കുന്നത്.

മണിക്കുട്ടന്‍റെ സമ്മതമില്ലാതെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് മണിക്കുട്ടന്‍റെ പ്രതികരണം. പണിയ ആദിവാസി സമുഹത്തില്‍പ്പെട്ടയാളാണ്  മണിക്കുട്ടന്‍. ഈ വിഭാഗത്തില്‍ നിന്നുള്ള ആദ്യ എം.ബി. എക്കാരനാണ് മണിക്കുട്ടന്‍. ആദിവാസി ഗോത്രവിഭാഗത്തിലെ ഏറ്റവും വലിയ ജാതിയായ പണിയ വിഭാഗത്തില്‍ നിന്നുള്ളയാളാണ് മണിക്കുട്ടന്‍. പൊതുവില്‍ പണിയ വിഭാഗത്തില്‍ നിന്ന് ജനപ്രതിനിധികള്‍ കുറവാണ്. കേരളാ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിഭാഗവും മറ്റ് ആദിവാസി ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഈ അവസ്ഥ മുതലെടുക്കുക്ക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള മണിക്കുട്ടനെ അദ്ദേഹത്തിന്‍റെ സമ്മതം കൂടാതെ സ്ഥാനാര്‍ഥിയാക്കിയത്. ബിജെപി ദേശിയ നേതൃത്വം തയാറാക്കിയ ആദ്യ പത്ത് പേരുടെ പട്ടികയില്‍ മണിക്കുട്ടനും സ്ഥാനം പിടിച്ചിരുന്നു .

എന്നാല്‍ താന്‍ ബിജെപി അനുഭാവിയല്ലെന്നും, പണിയെടുത്ത് കുടുംബത്തോടൊപ്പം ജീവിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയില്‍ ടീച്ചിംഗ് അസ്സിസ്റ്റന്‍റാണ് മണിക്കുട്ടന്‍. 

Contact the author

web desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More