മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; ജനങ്ങളെ ചേര്‍ത്തുനിര്‍ത്തി മുന്നോട്ടു പോകുമെന്ന് പ്രസ്താവന

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ മണ്ഡലമായ ധര്‍മ്മടത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിക്ക് കലക്ട്രേറ്റിലെത്തിയ മുഖ്യമന്ത്രി വരണാധികാരിയായ അസിസ്റ്റന്‍റ് ഡെവലപ്മെന്റ് കമ്മീഷണര്‍ ബിവിന്‍ ജോണ്‍ വര്‍ഗീസിന് മുന്‍പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

തുറമുഖ മന്ത്രിയും കോണ്‍ഗ്രസ് എസ് നേതാവുമായ കടന്നപ്പള്ളി രാമചന്ദ്രന്‍, എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ.പി സഹദേവന്‍, സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. രണ്ടു സെറ്റ് പത്രികകളാണ് മുഖ്യമന്ത്രി നല്‍കിയത്. ധര്‍മ്മടം മണ്ഡലം പ്രതിനിധിയായ പി ബാലന്‍, സിപിഐ നാഷണല്‍ കൌണ്‍സില്‍ അംഗം സി എന്‍ ചന്ദ്രന്‍ എന്നിവരാണ് ഇരു പത്രികകളിലുമായി മുഖ്യമന്ത്രി പിണറായി വിജയനെ നിര്‍ദ്ദേശിച്ചത്.

ജനങ്ങളെ ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകുമെന്നും അവരില്‍ നിന്ന് ലഭിക്കുന്ന ആത്മാര്‍ഥമായ പിന്തുണ നല്‍കുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പിനെ ഇടതുപക്ഷം നേരിടുന്നത് എന്നും പത്രികാ സമര്‍പ്പണത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ശോഭനമായ ഭാവിക്കായി പ്രവര്‍ത്തിക്കുമെന്നതാണ് ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പ്. ആ ഉറപ്പ് കാത്തു സൂക്ഷിക്കുമെന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.


Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More