ചെന്നൈ: തമിഴ്നാട് നിയമാസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം, സിപിഐ കക്ഷികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇരുപാര്‍ട്ടികള്‍ക്കും ആറുവീതം സ്ഥാനാര്‍ഥികളാണുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണനാണ് സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. കീഴ് വേളൂര്‍ -വി പി നാഗൈമാലി, കോവില്‍പ്പെട്ടി - കെ ശ്രീനിവാസന്, ദിണ്ടുക്കല്‍- എന്‍ പാണ്ഡി, ആരൂര്‍ എ. കുമാര്‍, തിരുപ്പകുന്ഡ്രം- എന്‍ പൊന്നുത്തായി, ഗന്ധര്‍വകോട്ടൈ - എം ചിന്നദുരൈ എന്നിവരാണ് സിപിഎം സ്ഥാനാര്‍ഥികള്‍.
സിപിഐ സംസ്ഥാന സെക്രട്ടറി ആര് മുത്തരസന്‍ ആണ് തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തിരുതുറൈപൂണ്ടി - മാരിമുത്തു, താളി - ടി. രാമചന്ദ്രന്, ഭാവാനിസാഗര്‍- പി.എല്‍. സുന്ദരം, തിരിപ്പൂര് നോര്‍ത്ത് - രവി ഏലിയാസ് എം സുബ്രമണൃന്‍, വാല്‍പാറൈ - എം അറുമുഖന്, ശിവഗംഗ - എസ് ഗുണശേഖരന് എന്നിവരാണ് സിപിഐ സ്ഥാനാര്‍ഥികള്‍.
തമിഴ്നാട്ടില്‍ എം കെ സ്റ്റാലിന് നേതൃത്വം നല്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡി എം കെ) മുന്നണിയിയുടെ ഭാഗമാണ് സിപിമ്മും സിപി ഐയും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മുന്നണിയില്‍ ഇരു ഇടതുപാര്‍ട്ടികളുടെയും പ്രതിനിധികള്‍ എം പി മാരായി തെരെഞ്ഞ്ടുക്കപ്പെട്ടിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് സര്‍വ്വേകളെല്ലാം ഡി എം കെ മുന്നണി വന്‍ വിജയം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.