കോട്ടയം : ഏറ്റുമാനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി ലതിക സുഭാഷ് മത്സരിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ പ്രതിക്ഷേധിച്ച് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതിക സുഭാഷ് രാജി വച്ചിരുന്നു. ഏറ്റുമാനുരില്‍ നടന്ന കണ്‍വന്‍ഷനിലാണ് മത്സര പ്രഖ്യാപനമുണ്ടായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചതിന്റെ പേരില്‍ ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിക്ഷേധിച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടികക്കെതിരെയുള്ള വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്പില് തുറന്ന് പറഞ്ഞതിന് ശേഷമാണ് ലതിക സുഭാഷ് രാജി വെച്ചത് .
പ്രസ്ഥാനത്തിന് വേണ്ടി 4 പതിറ്റാണ്ടായി താഴെ തട്ടില്‍ നിന്ന് പണിയെടുക്കുന്ന പ്രവര്‍ത്തകരുടെ പ്രയാസങ്ങള്‍ പത്തും ഇരുപതും വര്‍ഷങ്ങള്‍ എം എല്‍ എമാരായിരുന്നവര്ക്ക് മനസ്സിലാകില്ലെന്നും സ്ത്രീകളോടുള്ള കടുത്ത അവഗണനയില്‍ പ്രതിഷേധിച്ചാണ് താന്‍ തല മുണ്ഡനം ചെയ്തതെന്നും പിന്നീട് ലതികാ സുഭാഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്സിന്റെയും കെ എസ് യുവിന്റെയും സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് സീറ്റ് നല്കിയ നേതൃത്വം എന്തുകൊണ്ട് സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ്യയെ പരിഗണിച്ചില്ലെന്നും ലതികാ സുഭാഷ് ചോദിച്ചു.
പ്രതിഷേധത്തിനിടെ അനുനയിപ്പിക്കാന്‍ ശ്രമിച്ച യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സനോട് തനിക്ക് വയസ്സ് അമ്പത്തിയാറാണ്, ഇനിയും പറ്റിക്കാന്‍ നിന്നുകൊടുക്കില്ലെന്നും ലതികാ സുഭാഷ് തുറന്നടിച്ചു. തലമുണ്ഡനം ചെയ്തു പ്രതിഷേധിക്കുന്നതിനിടെ തന്നെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞ പ്രവര്‍ത്തകരെ ലതികാ സുഭാഷ് സാന്ത്വനിപ്പിച്ചു.