കെ. കെ. രമ വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ഥി; യുഡിഎഫ് പിന്തുണക്കും

വടകരയില്‍ ആർഎംപി സ്ഥാനാര്‍ഥിയായി കെ. കെ. രമ മത്സരിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ എന്‍. വേണു. രമ മല്‍സരിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു യുഡിഎഫ് നിലപാട്. രമ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് അറിയിപ്പ് ലഭിച്ച്ചതായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഇന്നലെ രാത്രി വ്യക്തമാക്കിയിരുന്നു. 

വടകര നിയോജക മണ്ഡലത്തിൽ കെ കെ രമ സ്ഥാനാർത്ഥിയാകില്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. മത്സരിക്കാൻ താത്പര്യമില്ലെന്ന് അവര്‍ പാർട്ടിയെ അറിയിച്ചിരുന്നു. പകരം വേണു വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു ധാരണ. എന്നാല്‍, രക്തസാക്ഷിയായ ടി. പി. ചന്ദ്രശേഖരന്റെ ഭാര്യയും പാർട്ടി നേതാവുമായ കെ. കെ. രമ മത്സരിച്ചാലേ പിന്തുണ നല്‍കൂ എന്നും, അല്ലാത്തപക്ഷം സ്വന്തം നിലക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. അതോടെയാണ് രമയെത്തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എം.പി തീരുമാനിച്ചത്.

സിപിഎം വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുത് എന്ന തീരുമാനത്തോടെയാണ് ആര്‍.എം.പി സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. വടകര നിയമസഭാ മണ്ഡലത്തിലെ ഏറാമല, ചേറോട്, ഒഞ്ചിയം തുടങ്ങി നാലഞ്ച് പഞ്ചായത്തുകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പാര്‍ട്ടിയാണ് ആര്‍.എം.പി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ കെ. കെ. രമ 20,504 വോട്ട് നേടിയിരുന്നു. 

Contact the author

News Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More