ഈ വര്‍ഷത്തെ ഓസ്ക്കാര്‍ അവാര്‍ഡിന് പ്രിയങ്ക ചോപ്രയുടെ വൈറ്റ് ടൈഗറും നാമ നിര്‍ദേശക പട്ടികയില്‍ ഇടം പിടിച്ചു. മികച്ച അഡാപ്പ്റ്റഡ് തിരക്കഥ വിഭാഗത്തിലാണ് ചിത്രം ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗായകനും, ഭര്‍ത്താവുമായ നിക്ക് ജോനാസിനൊപ്പം താരം നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
ബുക്കര്‍ പ്രൈസ് ലഭിച്ച അരവിന്ദ് അഡിഗയുടെ നോവലിനെ അടിസ്ഥാനമാക്കി റാമിന്‍ ബഹ്റാനി സംവിധാനം ചെയ്ത സിനിമയാണ് വൈറ്റ് ടൈഗര്‍. ചിത്രത്തില്‍ പ്രിയങ്ക പ്രധാനപെട്ട വേഷം അഭിനയിക്കുകയും, നിര്‍മാണത്തില്‍ പങ്കാളിയാകുകയും ചെയ്തിരുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്തതത്. ഞങ്ങള്‍ക്കും ഓസ്ക്കാര്‍ നോമിനേഷന്‍ ലഭിച്ചുവെന്നാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ട്വിറ്ററിലൂടെ നോമിനേഷന്‍ ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുകയും, നാമ നിര്‍ദേശപട്ടിക പ്രഖ്യാപിക്കാന്‍ അവസരം നല്‍കിയതിന് അക്കാദമിക്ക് നന്ദി അറിയിക്കുകയും ചെയ്തു.