മുഖ്യമന്ത്രി വയനാട്ടില്‍; സംസ്ഥാനതല പ്രചാരണ പരിപാടികള്‍ക്ക് തുടക്കം

കല്‍പ്പറ്റ: മുഖ്യമന്ത്രിയുടെ സംസ്ഥാന വ്യാപക തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പെയ്നിന് ഇന്ന് തുടക്കം. വയനാട്ടിലെ കല്‍പ്പറ്റ മണ്ഡലത്തിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. ജില്ലയില്‍ മൂന്ന് പരിപാടികളിലാണ് ഇന്ന് പിണറായി വിജയന്‍ പങ്കെടുക്കുക. 

മാനന്തവാടിയിലാണ്‌ ആദ്യപരിപാടി. രാവിലെ 9.30ന്‌ വാർത്താസമ്മേളനം. 10.30ന്‌ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്താണ്‌‌ പൊതുയോഗം. ഇവിടെ നിന്ന്‌ ബത്തേരിയിലേക്ക്‌ പോകും. 11.30-ന്‌ ചുള്ളിയോട്‌ റോഡിലെ ഗാന്ധി ജങ്ഷനിലെ പൊതുയോഗത്തിൽ സംസാരിക്കും. വൈകുന്നേരം മൂന്നുമണിക്ക്‌ എസ്‌കെഎംജെ സ്‌കൂൾ മൈതാനത്ത് നടക്കുന്ന‌ കൽപ്പറ്റയിലെ തെരഞ്ഞെടുപ്പ്‌ പൊതുയോഗത്തിനുശേഷം അദ്ദേഹം മടങ്ങും.

പ്രചാരണത്തിൽ എൽഡിഎഫ്‌ ബഹുദൂരം മുന്നിലാണ്‌. മുഖ്യമന്ത്രിയുടെ വരവോടെ ആവേശമേറും. മാനന്തവാടിയില്‍ ഒ. ആർ. കേളുവും ബത്തേരിയില്‍ എം. എസ്.‌ വിശ്വനാഥനും കൽപ്പറ്റയില്‍ എം. വി. ശ്രേയാംസ്‌കുമാറുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. 

Contact the author

WEB DESK

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More