കൊവിഡ് രണ്ടാം തരം​ഗം ആരംഭിച്ചതായി ആരോ​ഗ്യമന്ത്രാലയം

ഇന്ത്യയിൽ കൊവിഡ് വ്യാപനം തീവ്രമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28903 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11438734 ആയി. കഴി‍ഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 17864 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ ഇന്നലെ 87 പേരാണ് മരിച്ചത്. 17741 പേർ രോ​ഗമുക്തി നേടി. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന രോ​ഗികളുടെ കണക്കാണ് ഇത്. കൊവിഡ് ബാധിച്ച് ഇന്നലെ 188 പേർ മരിച്ചു. പകുതിയിൽ അധികവും മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയതത്. പഞ്ചാബിൽ കൊവിഡ് ബാധിച്ച് 38 പേർ മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 159044 ആയി.

കൊവിഡ് വ്യാപനത്തെ തുടർന്ന് മഹാരാഷ്ട്ര, ​ഗുജറാത്ത് തെലങ്കാന സംസ്ഥാനങ്ങളിലെ ന​ഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. രാത്രിയിൽ കർശന കർഫ്യുവും ഏർപ്പെടുത്തിയിട്ടുണ്ട്. ​ഗുജറാത്തിലെ അഹമ്മദാബാദ്, ബറോഡ രാജ്കോട്ട് സൂറത്ത് എന്നീ ന​ഗരങ്ങളിലാണ് രാത്രകാല കർഫ്യൂ. 

അതേ സമയം കേരളത്തിൽ കൊവിഡ് രോ​ഗികളുടെ എണ്ണം ​ഗണ്യമായി കുറഞ്ഞു. ഒരു സമയത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ളത് കേരളത്തിലായിരുന്നു. കൊവിഡ് വ്യാപനം കൂടിയ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാറിന്റെ വിദ​ഗ്ധ സംഘം കേരളത്തിലെത്തി സ്ഥിതി​ഗതികൾ വിലയിരുത്തിയിരുന്നു. ഏതാനം ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4 ശതമാനത്തിൽ താഴെയാണ്.രാജ്യത്ത് ഇതുവരെ മൂന്നര കോടിയിലേറെ പേർ ഇതിനകം വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 2 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More