അംബാനിയുടെ കേസ് അന്വേഷിക്കുന്ന എന്‍ഐഎ പുല്‍വാമ കേസ് അന്വേഷിക്കാത്തതെന്തുകൊണ്ട് - ശിവസേന

മുംബൈ: അംബാനിയുടെ വീടിനുസമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കുന്ന എന്‍ഐഎ, പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാത്തതെന്തുകൊണ്ടാണെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംനയിലെഴുതിയ ലേഖനത്തിലാണ് എന്‍ഐഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗതെത്തിയത്. എന്‍ഐഎ അംബാനിയുടെ കേസ് അന്വേഷിക്കാന്‍ കാണിക്കുന്ന ശുഷ്‌കാന്തി നാല്‍പ്പത് ധീര ജവാന്മാര്‍ വീരമൃത്യു വരിക്കാന്‍ കാരണമായ പുല്‍വാമ ഭീകരാക്രമണതിന്റെ കാര്യത്തില്‍  കാണിക്കാത്തതെന്തുകൊണ്ടാണെന്ന് ശിവസേന ചോദിക്കുന്നു. മുംബൈ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്വാഡ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് പെട്ടെന്ന് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നുവെന്നും ശിവസേന ആരോപിച്ചു.

അംബാനിയുടെ വീടിനുമുന്നിലുണ്ടായ സംഭവത്തിന് ഭീകരവാദപ്രവര്‍ത്തനങ്ങളുമായി ഒരു ബന്ധവുമില്ല. പിന്നെ എന്തിനാണ് ഇത്തരമൊരു കേസ് എന്‍ഐഎ ഏറ്റെടുത്തത്. ഉറി, പുല്‍വാമ, പത്താന്‍കോട്ട് ഭീരകാക്രമണങ്ങള്‍ നടക്കാന്‍ എന്താണ് കാരണം, ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട എത്ര  കുറ്റവാളികളെ  അറസ്റ്റ് ചെയ്തു,  അതിനൊന്നും വ്യക്തമായ ഉത്തരം നല്‍കാത്ത എന്‍ഐഎയാണ്  മുകേഷ് അമ്പാനിയുടെ വീടിനുമുന്നില്‍ കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുകളെക്കുറിച്ച് അന്വേഷിക്കുന്നത്. - ശിവസേന കുറ്റപ്പെടുത്തി.

ഫെബ്രുവരി ഇരുപത്തിയാറിനാണ് മുകേഷ് അമ്പാനിയുടെ മുംബൈയിലെ വീടിനുസമീപം ഉപേക്ഷിക്കപ്പെട്ട കാറില്‍ ഇരുപതോളം ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം തന്നെ കാറിന്റെ ഉടമയെ കണ്ടെത്തിയിരുന്നു. 

Contact the author

National Desk

Recent Posts

National Desk 14 hours ago
National

ആര്‍ട്ടിസ്റ്റ് വിവാന്‍ സുന്ദരം അന്തരിച്ചു

More
More
National Desk 16 hours ago
National

എന്റെ വീട് രാഹുലിന്റെയും; ക്യാംപെയ്‌നുമായി കോണ്‍ഗ്രസ്

More
More
National Desk 17 hours ago
National

കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 10 ന്, വോട്ടെണ്ണല്‍ 13 ന്

More
More
National Desk 17 hours ago
National

മോദി സ്വയം 'അഴിമതി വിരുദ്ധന്‍' എന്ന് വിളിക്കുന്നത് നിര്‍ത്തണം- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 18 hours ago
National

മതവികാരം വ്രണപ്പെടുത്തി; നടി തപ്സി പന്നുവിനെതിരെ പരാതി

More
More
National Desk 19 hours ago
National

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു

More
More