വരിക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോരും, വാട്സ്സാപ് സ്വകാര്യത നയം നടപ്പാക്കരുത് - കേന്ദ്ര സര്‍ക്കാര്‍

വാട്സാപ്പിലെ പുതിയ  സ്വകാര്യത നയം, ഫേസ് ബുക്കിന് വാട്സാപ്പിലെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാനും അത് വേണ്ട വിധത്തില്‍ ഉപയോഗികാനുമുള്ള അവസരം നല്‍കും എന്നതിനാല്‍  വാട്ട്സാപ്പിന്‍റെ സ്വകാര്യതാ നടപ്പിലാക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതിയോടാവശ്യപെട്ട് കേന്ദ്ര സര്‍ക്കാര്‍.  ഫേസ്ബുക്കിന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാനും അത് മറ്റൊരുതരത്തിൽ ഉപയോഗിക്കാനും അനുമതി നൽകുന്നതാണ് വാട്സാപ്പിന്‍റെ പുതിയ നയം. വാട്സാപ് വരിക്കാരുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്‌വർക്, ഏതൊക്കെത്തരം വാട്സാപ് ഗ്രൂപ്പുകളിൽ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതൊക്കെ വെബ്സൈറ്റുകൾ വാട്സാപ് വഴി ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ വാട്സാപ്പിന്റെ ഉടമകളായ ഫെയ്സ്ബുക്കുമായും ഇൻസ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും മറ്റ് ഇന്റർനെറ്റ് കമ്പനികളുമായും പങ്കുവയ്ക്കുമെന്നാണ് പുതിയ നയത്തിൽ പറയുന്നത്. വാട്സാപ്പ് ഉപയോക്താക്കള്‍ക്ക്‌ പുതിയ നയം സ്വീകരിക്കുകയോ അല്ലെങ്കില്‍ ഈ അപ്ലിക്കേഷന്‍ ഒഴിവാക്കുകയോ ചെയ്യേണ്ടി വരും.

കഴിഞ്ഞ ദിവസം,  സ്വകാര്യത നയത്തെ ചോദ്യം ചെയ്തുകൊണ്ട്  സുപ്രീം കോടതി വാട്സാപ്പിനു നോട്ടീസ് അയച്ചിരുന്നു. നിങ്ങളുടെ പണത്തെക്കാള്‍ വലുതാണ് ജനങ്ങളുടെ സ്വകാര്യതയെന്നു നോട്ടീസില്‍ കോടതി ചൂണ്ടിക്കാട്ടി. ഭരണ ഘടനയുടെ 21-ാം അനുച്ഛേദനത്തിന്‍റെ  ലംഘനമാണ്  പുതിയ നയം എന്ന് കാണിച്ച് ഡോ.സീമ സിംഗ്, മേഘന്‍, വിക്രം സിംഗ് എന്നിവരാണ് പരാതി നല്‍കിയത്. ജസ്റ്റിസ് ഡിഎന്‍ പാട്ടേല്‍, ജസ്റ്റിസ്  ജസ്മിത്  സിംഗ് എന്നിവര്‍ അടങ്ങുന്ന ബഞ്ച് ഏപ്രില്‍ 20 ന് വീണ്ടും വാദം കേള്‍ക്കും. സുപ്രീം കോടതിയുടെ മുന്‍പില്‍ ഇരിക്കുന്ന കേസ് ഹൈകോടതിക്ക് കേള്‍ക്കാമോയെന്നത് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ്‌ എസ്.എ ബോബ്ഡെ വ്യക്തമാക്കി.

ജനുവരി 4- നാണ്‌ വാട്ട്‌സ്ആപ്പ് പുതുക്കിയ സ്വകാര്യത നയം പുറത്തിറക്കിയത്. വ്യക്തികളും,കുടുംബങ്ങളും,സുഹൃത്തുകളും തമ്മിലുള്ള  സന്ദേശങ്ങളെല്ലാം എന്‍ക്രിപ്റ്റഡ് ആയി തുടരുമെന്നും , ബിസ്സിനസ് ചാറ്റുകള്‍ക്ക് മാത്രമാണ് പുതിയ നയം ബാധകമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. 'ബിസിനസ്' ആവശ്യത്തിന് അയക്കപ്പെടുന്ന സന്ദേശങ്ങള്‍ ഏതൊക്കെയാണ് എന്ന് കണ്ടെത്തുന്നതിന് മുഴുവന്‍ സന്ദേശങ്ങളും പരിശോധിക്കേണ്ടി വരുമെന്നാണ് പ്രധാന പ്രശ്നം.  ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന എല്ലാ ഓര്‍ഗനൈസെഷനില്‍ നിന്നും  ആപ്ലിക്കേഷനുകളില്‍ നിന്ന് വ്യക്തികളെ സംരക്ഷിക്കുന്നതിനു വേണ്ട മുന്‍കരുതല്‍ കേന്ദ്ര സര്‍ക്കാര്‍  സ്വീകരിക്കണമെന്നും പരാതിക്കാര്‍ അവശ്യപെട്ടു.  

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

മനുഷ്യനെ ജാതിയുടെ പേരില്‍ വേര്‍തിരിക്കുന്നത് അംഗീകരിക്കാനാവില്ല- വിജയ് സേതുപതി

More
More
National Desk 22 hours ago
National

വിജയ്‌ യേശുദാസിന്‍റെ വീട്ടില്‍ മോഷണം; 60 പവന്‍ സ്വര്‍ണം നഷ്ടമായി

More
More
National Desk 22 hours ago
National

തമിഴ്‌നാട്ടില്‍ ആദിവാസി കുടുംബത്തിന് സിനിമാ തിയറ്ററില്‍ പ്രവേശനം നിഷേധിച്ചു

More
More
National Desk 23 hours ago
National

വിദേശ ഇടപെടല്‍ ആവശ്യമില്ല, പോരാട്ടം നമ്മുടേതാണ്; രാഹുല്‍ ഗാന്ധി വിഷയത്തില്‍ കപില്‍ സിബല്‍

More
More
National Desk 23 hours ago
National

മാധ്യമ പ്രവര്‍ത്തകനോട് മോശമായി പെരുമാറി; സല്‍മാന്‍ ഖാനെതിരായ ഹര്‍ജി തള്ളി

More
More
National Desk 1 day ago
National

നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട് ബിജെപി എംഎല്‍എ; വിശദീകരണം തേടി

More
More