കൊറോണ:സിനിമാ തീയറ്ററുകള്‍ അടച്ചിടും

കൊവിഡ് 19 രോ​ഗബാധയുടെ പശ്ചാത്തലത്തിൽ  കേരളത്തിലെ സിനിമാ തീയറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും. ചലച്ചിത്ര സംഘടനകളുടെ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. സംസ്ഥാന സർക്കാറിന്റെ നിർദ്ദേശം കണക്കിലെടുത്താണ് സിനിമാ സംഘടനകൾ തീയറ്ററുകൾ അടച്ചിടുന്നത്.

സർക്കാറിന്റെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ആളുകൾ കൂടുന്ന പരിപാടികൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചിരുന്നു.  ഈ മാസം 31 വരെയാണ് പൊതുപരിപാടികൾക്ക് നിയന്ത്രണമുളളത്. കൂടാതെ സിനിമ,നാടകം തുടങ്ങിയവ നിർത്തിവെക്കണമെന്നും മുഖ്യന്ത്രി നിർദ്ദേശിച്ചിരുന്നു.

വിവാഹ ചടങ്ങുകൾ ലളിതാമായി നടത്താനും സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കൊറോണ വൈറസ് തടയുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും. ഇതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചു. കോന്നി ആനക്കൊട്ടിൽ, അടവി കുട്ടവഞ്ചി സവാരി കേന്ദ്രം എന്നിവയാണ് അടച്ചത്. പത്തനംതിട്ടയിൽ 6 പേർ കൊറോണ വൈറസ് ബാധമൂലം ചികിത്സയിലുണ്ട്. ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തരുതെന്ന്  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മാസപൂജയ്ക്കായി ഈ മാസം 13നാണ് ശബരിമല നട തുറക്കുന്നത്.  കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സര്‍ക്കാരും ആരോഗ്യവകുപ്പും നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഈ അഭ്യര്‍ത്ഥനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു മാധ്യമങ്ങളോട് പറഞ്ഞു.

Contact the author

web desk

Recent Posts

National Desk 10 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 11 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 13 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 13 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 15 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More