നടന്‍ ലാല്‍ ട്വന്റി ട്വന്റി പാര്‍ട്ടിയില്‍ അംഗമായി

കൊച്ചി: നടനും സംവിധായകനുമായ ലാല്‍ ട്വന്റി ട്വന്റി പാര്‍ട്ടിയില്‍ ചേര്‍ന്നു. വാര്‍ത്താസമ്മേളനത്തിലൂടെയാണ് പാര്‍ട്ടിയില്‍ അംഗമാവുന്ന വിവരം താരം പുറത്തുവിട്ടത്. ലാലിനെ ട്വന്റി ട്വന്റിയുടെ ഉപദേശകസമിതി അംഗമാക്കിയതായി പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു. ലാലിനൊപ്പം മകളുടെ ഭര്‍ത്താവ് അലന്‍ ആന്റണിയും പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. അലന്‍ പാര്‍ട്ടിയുടെ യൂത്ത് വിങ് പ്രസിഡന്റാവും. കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ്ജും ട്വന്റി ട്വന്റിയില്‍ അംഗമായി. വര്‍ഗീസ് ജോര്‍ജിനെ പാര്‍ട്ടി യൂത്ത് വിങ് കോര്‍ഡിനേറ്ററായാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ദിഖും വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിളളിയും ട്വന്റി ട്വന്റിയില്‍ അംഗമായിരുന്നു. മൂവരും ട്വന്റി ട്വന്റിയുടെ ഏഴംഗ ഉപദേശകസമിതിയില്‍ അംഗമാവുകയും ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്ന് സാബു ജേക്കബ് പറഞ്ഞു.

2015-ലാണ് കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി ട്വന്റി കൂട്ടായ്മയില്‍ ഭരണത്തിലേറുന്നത്. 2015-ലെ തെരഞ്ഞെടുപ്പില്‍ ആകെയുളള പത്തൊമ്പത് വാര്‍ഡുകളില്‍ 17-ലും വിജയിച്ച് മൃഗീയ ഭൂരിപക്ഷത്തിലാണ് ട്വന്റി ട്വന്റി കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണമേറ്റെടുക്കുന്നത്. 2020 തദ്ദേശ തെരഞ്ഞെടുപ്പിലും ട്വന്റി ട്വന്റി മികച്ച കൂട്ടായ്മ നേട്ടം സ്വന്തമാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 2 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 4 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 5 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 5 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 6 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More