'പോരാളി ഷാജി'ക്കെതിരെ വി. എം. സുധീരന്റെ പരാതി

തിരുവനന്തപുരം: പോരാളി ഷാജി ഫേസ്ബുക്ക് പേജിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ശബരിമല വിഷയത്തില്‍ തന്റെ ചിത്രം വെച്ച് അപകീര്‍ത്തിപരമായ പ്രചരിപ്പിച്ചെന്നാണ് പരാതി. എടതിരിഞ്ഞി വായനാശാല ചര്‍ച്ചവേദി എന്ന ഫേസ്ബുക്ക് പേജിനെതിരെയും തന്റെ പ്രസ്താവന എന്ന പേരില്‍ ഇത് വാര്‍ത്തയായി നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയും പരാതിയുണ്ട്.

സുധീരന്‍റെ പ്രസ്താവനകള്‍ എന്ന് പറഞ്ഞാണ് അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നത്. ഇത് വ്യാജമാണെന്നും ഇത്തരത്തിലൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും സുധീരന്റെ പരാതിയില്‍ പറയുന്നു. പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിഎം സുധീരന്‍ ആവശ്യപ്പെട്ടു. പരാതി അന്വേഷിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലായി 1061 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പത്രികാ സമർപ്പണത്തിനുള്ള അവസാന ദിനമായ 19 വരെ 2180 നാമനിർദ്ദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. പത്രികകൾ 22 വരെ പിൻവലിക്കാൻ സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More