പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധ വാക്സിനെടുത്തതിന് തൊട്ടുപിന്നാലെ

ഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു.  കൊവിഡ് വാക്സിന്‍ സ്വീകരിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് പ്രധാനമന്ത്രിയുടെ കൊവിഡ് ടെസ്റ്റ്‌  പോസിറ്റീവായത്. രോഗ സ്ഥിരീകരണത്തെ തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ സ്വവസതിയില്‍ ചികിത്സാര്‍ത്ഥം ക്വാറന്‍റൈനില്‍ പോയതായി ദേശീയ ആരോഗ്യകാര്യ ചുമതലയുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക സെക്രട്ടറി ഡോ. ഫൈസല്‍ സുല്‍ത്താന്‍ അറിയിച്ചു.

പൊതുവേദികളിൽ സ്ഥിരമായി മാസ്ക് ധരിക്കാതെ ഇമ്രാൻ ഖാൻ പ്രത്യക്ഷപ്പെട്ടിരുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. ചൈനീസ് വാക്സിനാണ് 67 കാരനായ പ്രധാനമന്ത്രി സ്വീകരിച്ചത് എന്ന് ആരോഗ്യമന്ത്രാലായ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പൊതുവേദികളിൽ സ്ഥിരമായി മാസ്ക് ധരിക്കാതെ ഇമ്രാൻ ഖാൻ പ്രത്യക്ഷപ്പെട്ടിരുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇമ്രാന്‍ ഖാന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്.  രോഗ പ്രതിരോധത്തിനുള്ള ഏത് വാക്സിന്‍ സ്വീകരിച്ചാലും  ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് ശേഷം മാത്രമേ പ്രതിരോധ ശേഷി കൂടുകയുള്ളു. അതേസമയം ഇമ്രാന്‍ ഖാനില്‍ രോഗലക്ഷണങ്ങള്‍ വളരെ കുറവാണെന്നും രോഗം കാരണമുള്ള അസ്വസ്ഥതകള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹം വീട്ടിലിരുന്നു ജോലിയില്‍ വ്യാപ്തനാകുമെന്നും പാകിസ്ഥാന്‍ സെനറ്റര്‍ ഫൈസല്‍ ജാവേദ്‌ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന ആശംസകളുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്രത്തലവന്മാര്‍ ആശംസകള്‍ നേര്‍ന്നു.

Contact the author

Web desk

Recent Posts

International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More