തമിഴ്നാട്ടില്‍ ബിജെപി നോട്ടക്കും താഴെ പോകും- എം. കെ. സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി നോട്ടക്കും താഴെ പോകുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം. കെ. സ്റ്റാലിന്‍. 'തമിഴ്നാട്ടില്‍ സീറ്റ്‌ നേടാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണ്, റിസള്‍ട്ട് വരുമ്പോള്‍ നോട്ടക്കും താഴെയായിരിക്കും അവരുടെ സ്ഥാനം എന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് പുനരന്വേഷണം നടത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു .

പത്ത് വര്‍ഷത്തെ ഭരണത്തിനും എഐഡിഎംകെയുടെ തകര്‍ച്ചക്കും ഈ തെരഞ്ഞെടുപ്പ് കാരണമാകും. ജനം ഈ സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ആഗ്രഹിക്കുന്നുണ്ട്  അതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം ഒരുമിച്ച് നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്  ഡിഎംകെ എന്നും സ്റ്റാലിന്‍ കൂട്ടി ചേര്‍ത്തു.

എന്നാല്‍, മുഖ്യമന്ത്രിയാകാന്‍ സാധിക്കാത്തതിലുള്ള നിരാശകൊണ്ടാണ് സ്റ്റാലിന്‍ ഇങ്ങനെയൊക്കെ പറയുന്നത് എന്നായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രതികരണം. തന്നെപോലെ ഒരു കര്‍ഷകന്‍ മുഖ്യമന്ത്രി ആകുമെന്ന് അദ്ദേഹം ഒരിക്കലും പ്രതിക്ഷിച്ച് കാണില്ലെന്നും പളനി സ്വാമി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

More
More
National Desk 9 hours ago
National

മണിപ്പൂരില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൊല്ലപ്പെട്ടു

More
More
National Desk 10 hours ago
National

മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാരമെന്ന് ഗുസ്തി താരങ്ങള്‍

More
More
National Desk 12 hours ago
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകർ

More
More
National Desk 12 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 13 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More