കുറഞ്ഞ കാലം ഭരിച്ച കേരളാ മുഖ്യമന്ത്രിയും മന്ത്രിസഭയും ഒന്നല്ല!

Christina Mathai 2 years ago

കേരളത്തിന്റെ രാഷ്ട്രീയ ജീവിതം സംഭവ ബഹുലമാണ്. അതില്‍ ശക്തമായ പോരാട്ടങ്ങളുണ്ട്,‌ കൌതുകങ്ങളുണ്ട്, ആശ്ചര്യപ്പെടുത്തുന്ന വൈരുദ്ധ്യങ്ങളുണ്ട്, യാദൃശ്ചികതകളുണ്ട്. അതിലൂടെയുള്ള പ്രയാണമാണ് ഈ പ്രോഗ്രാം. 

 ഏറ്റവും കുറഞ്ഞ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി ആരാണെന്ന് അറിയാമോ?

സംശയിക്കേണ്ട ചെറിയന്‍ കണ്ടി മുഹമ്മദ്‌ കോയ എന്ന സി എച്ച് മുഹമ്മദ്‌ കോയയാണ്. എന്നാല്‍ ഏറ്റവും കുറഞ്ഞ കാലം കേരളം ഭരിച്ച മന്ത്രിസഭ, സി എച്ച് മുഹമ്മദ്‌ കോയയുടെതല്ല. അതെങ്ങിനെ ശരിയാകുമെന്നായിരിക്കും അല്ലെ?

ചെറിയ കൌതുകമാണ്. പറയാം. 1979 ഒക്ടോബര്‍ 7 ന് പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന്‍റെ അഞ്ചാം ദിവസം അതായത് 1979 ഒക്ടോബര്‍ 12 നാണ് കേരളത്തില്‍ ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ്‌ കോയ ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലത്തിനു മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സഖ്യ കക്ഷികളായ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും ജോസഫ് വിഭാഗവും നവംബര്‍ മാസം മധ്യത്തോടെ തന്നെ പിന്തുണ പിന്‍വലിച്ചു.  അടിയാന്തരാവസ്ഥയെ തുടര്‍ന്ന് ഇന്ദിരാഗാന്ധിയുമായി ഇടഞ്ഞ്, സംഘടനാ കോണ്‍ഗ്രസ് എന്ന പേരില്‍ പ്രത്യേക പാര്ട്ടിയുണ്ടാക്കിയ ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാരുടെ കൂടെക്കൂടിയ ഏ കെ ആന്റണിയും കൈവിട്ടതോടെ മന്ത്രിസഭക്ക് ഭൂരിപക്ഷം നഷ്ടമായി. ഇതേതുടര്‍ന്ന്1979 ഡിസംബര്‍ 1 ന് കോയ മന്ത്രിസഭ രാജിവെച്ചു. ഒക്ടോബര്‍ 12 മുതല്‍ ഡിസംബര്‍ 1 വരെ  വെറും അമ്പത് ദിവസമാണ് സി എച്ച് മുഹമ്മദ്‌ കോയ കേരളം ഭരിച്ചത്. 

എന്നാല്‍ ഏറ്റവും കുറഞ്ഞ കാലം കേരളം ഭരിച്ച മന്ത്രിസഭ സി എച്ച് മുഹമ്മദ്‌ കോയയുടെതല്ല. പിന്നെയോ?

അത് കെ. കരുണാകാരന്‍റെതായിരുന്നു. പിന്നീട് മൂന്നുവട്ടം കൂടി മുഖ്യമന്ത്രിയായ സാക്ഷാല്‍ കണ്ണോത്ത് .കരുണാകരന്റെ ആദ്യ മന്ത്രിസഭയുടെ ആയുസ്സ് വെറും 31 ദിവസമായിരുന്നു. 1977 മാര്‍ച്ച് 25 ന് മുഖ്യമന്ത്രി സി അച്ചുത മേനോന്‍ രാജിവെച്ചതിനെ തുടര്‍ന്ന് അതേദിവസം തന്നെ ഗവര്‍ണ്ണര്‍ എന്‍ എന്‍ വാഞ്ചുവിനു മുന്‍പാകെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കെ. കരുണാകരന്‍ തൊട്ടടുത്തമാസം ഏപ്രില്‍ 25 നു രാജന്‍ കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. 1977 ലെ ഈ മന്ത്രി സഭയില്‍ അംഗങ്ങളായിരുന്നു പിന്നീട് മുഖ്യമന്ത്രി മാരായ പി.കെ. വാസുദേവന്‍ നായരും സി എച്ച് മുഹമ്മദ്‌ കൊയയും ഉമ്മന്‍ ചാണ്ടിയുമെല്ലാം. അഭ്യന്തര മന്ത്രി കെ എം മാണിയും വിദ്യാഭ്യാസം സി എച്ചും, വ്യവസായ വകുപ്പ് പി കെ വിയും തൊഴില്‍ വകുപ്പ് ഉമ്മന്‍ ചാണ്ടിയുമാണ് കൈകാര്യം ചെയ്തത്. ബേബി ജോണ്‍ ആയിരുന്നു റവന്യൂ വകുപ്പ് മന്ത്രി. കൌതുകങ്ങളിലെക്ക് അങ്ങ് കയറിപ്പോയി എന്നുമാത്രം.

ചുരുക്കി പറഞ്ഞാല്‍ ഏറ്റവും കുറഞ്ഞ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി സി എച്ച് മുഹമ്മദ്‌ കോയയും ഏറ്റവും കുറഞ്ഞ കാലം കേരളം ഭരിച്ച മന്ത്രിസഭ ആദ്യ കരുണാകരന്‍ മന്ത്രിസഭയുമാണ്.  

Contact the author

Christina Mathai

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More