ജയ്പൂര്‍: വർഗ്ഗീയ ദ്രുവീകരണത്തിനു ബിജെപിക്ക് അവസരം നല്‍കരുതെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. രാജസ്ഥാനിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്ലീം കൗണ്‍സിലര്‍മാരുടെ അനുമോദന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌നങ്ങളുന്നയിക്കുമ്പോള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം, ബിജെപിക്ക് മത ധ്രുവീകരണം നടത്താനുളള അവസരം നല്‍കരുത് എന്നാല്‍ നമ്മുടെ പ്രശ്ങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ ഭയപ്പെടുകയും ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഐക്യത്തിനായാണ് കോണ്‍ഗ്രസ് എന്നും പ്രവര്‍ത്തിച്ചിട്ടുളളത്. പക്ഷേ ഇന്ന് ജനാധിപത്യം അപകടത്തിലാണ്. രാജ്യത്തെ അമുസ്ലീങ്ങള്‍ എല്ലായ്‌പ്പോഴും മുസ്ലീങ്ങളുടെ ആശങ്കകളും പ്രശ്‌നങ്ങളും തുറന്നുകാട്ടുകയും നമുക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.