ഡല്‍ഹി മോഡല്‍ കര്‍ഷക സമരം കര്‍ണാടകയിലും നടത്തണം- രാകേഷ് ടികായത്ത്

ബംഗളൂര്‍: ഡല്‍ഹി മോഡല്‍  കര്‍ഷക സമരം കര്‍ണാടകയിലും നടത്താന്‍ കര്‍ഷകരോട് ആഹ്വാനം ചെയ്ത് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ്  രാകേഷ് ടികായത്ത്. കര്‍ണാടക വളഞ്ഞ് ഡല്‍ഹിയാക്കണം. വിധാന്‍ സഭക്കു ചുറ്റും പ്രതിഷേധം ശക്തമാക്കണമെന്ന്  രാകേഷ് ടികായത്ത് പറഞ്ഞു.

കര്‍ണാടക നിയമ സഭയായ വിധാന്‍ സഭക്ക് മുന്‍പില്‍ പ്രതിഷേധം ശക്തമാക്കിയാല്‍ മാത്രമേ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ദക്ഷിണേന്ത്യന്‍ കര്‍ഷക മഹാ പഞ്ചായത്തിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാകേഷ് ടികയത്ത്. 

ദക്ഷിണേന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാര്‍ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ തംബടിച്ച് പ്രചരണം നടത്തുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനം മൊത്തം കൊല്‍ക്കത്തയില്‍ ആയതു കൊണ്ട് കര്‍ഷകരും കൊല്‍ക്കത്തയിലേക്ക് പോവുകയാണെന്ന് രാകേഷ് ടികായത്ത് പറഞ്ഞിരുന്നു. കര്‍ഷകരെ ദ്രോഹിക്കുന്ന ബിജെപിക്ക് വോട്ടുചെയ്യരുതെന്നാവശ്യപ്പെട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കര്‍ഷകര്‍ പ്രക്ഷോഭം  ആസൂത്രണം ചെയ്യുന്നത്. ബിജെപിയെ തോല്‍പ്പിക്കാനായി കര്‍ഷകര്‍ പ്രചാരണത്തിനിറങ്ങുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു.  

Contact the author

National Desk

Recent Posts

National Desk 8 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 10 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 11 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 11 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 14 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More