അവശ്യ മരുന്നുകളുടെ വില 20% വരെ ഉയരും

ഡല്‍ഹി: ഏപ്രില്‍ മുതല്‍ രാജ്യത്ത്  അവശ്യ മരുന്നുകളുടെ വില 20% വരെ ഉയരും. ആന്‍റിബയോട്ടിക്കുകള്‍, ആന്‍റി ഇന്ഫെക്റ്റിവ്, വേദന സംഹാരികള്‍ തുടങ്ങിയവയ്ക്ക് ഉള്‍പ്പെടെയാണ് വില ഉയരുന്നത്.

വില കൂട്ടാന്‍ മരുന്ന് കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് മരുന്നുകളുടെ വില ഉയരുന്നത്. 20% വരെയാണ് വില ഉയര്‍ത്തുക. 2020ല്‍ 0.5 ശതമാനം ആയിരുന്നു വില വര്‍ധിപ്പിച്ചത്. നാഷണല്‍  ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മരുന്ന് നിര്‍മ്മാണ ചിലവുകള്‍ 15-20 വരെയാണ് ഉയര്‍ന്നത്. സാവകാശം വിലയില്‍ മാറ്റം കൊണ്ട് വരാനാണ് നിര്‍മ്മാണ കമ്പനികള്‍ തീരുമാനിച്ചത്. എന്നാല്‍  കൊവിഡ് കാലത്ത് ആക്ടിവ് ഫാര്‍മസ്യൂട്ടിക്കല്‍ കോമ്പോണന്‍റ്റുകള്‍ക്ക് വില കൂടിയിരുന്നു. കൂടാതെ പാകേജിങ് മെറ്റിരിയലുകളുടെ വില വര്‍ധനവും കണക്കിലെടുത്താണ്  അവശ്യ മരുന്നുള്‍പ്പെടെ വില വര്‍ധിപ്പിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 8 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More