തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 100സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അഭിപ്രായ സര്‍വേകളില്‍ വിശ്വാസമില്ല. ജനങ്ങളെയാണ് യുഡിഎഫ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സംസ്ഥാനത്ത് ഭരണ തുടര്‍ച്ച ഉണ്ടാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസിനും, യുഡിഎഫിനും അനൂകുലമായി സര്‍വ്വേ നടത്തി തരാമെന്ന് പറഞ്ഞു ചില ഏജന്‍സികള്‍ സമീപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം സര്‍വ്വേകളില്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. ഇതിനായി പണം കൊടുക്കുന്നത് ബിജെപിയും സിപിഎമ്മുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സര്‍വ്വേ ഫലങ്ങളെ തള്ളി പറഞ്ഞിരുന്നു. അഭിപ്രായ സര്‍വ്വേകളില്‍ ലക്ഷ്യം വക്കുന്നത് പ്രതിപക്ഷ നേതാവിനെയും യുഡിഎഫിനെയും പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആണെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.