തമിഴ്‌നാട്ടില്‍ കമല്‍ ഹാസന് ജയസാധ്യതയില്ലെന്ന് ഗൗതമി

ചെന്നൈ: തമിഴ്‌നാട്ടില്‍ മക്കള്‍ നീതി മയ്യത്തിനും കമല്‍ഹാസനും വിജയസാധ്യതയില്ലെന്ന് നടി ഗൗതമി. സിനിമയിലെ പ്രശസ്തികൊണ്ടൊന്നും തെരഞ്ഞെടുപ്പില്‍ വിജയം കാണാനാവില്ലെന്നും ഗൗതമി പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഗൗതമി നിലപാട് വ്യക്തമാക്കിയത്. നല്ല രാഷ്ട്രീയക്കാര്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയുളളു, കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ ബിജെപി വിജയിക്കും,  താന്‍ ബിജെപിക്കായി പ്രചരണം നടത്തുമെന്നും ഗൗതമി വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ ബിജെപിയുടെ സെലബ്രിറ്റി ക്യാംപൈയ്‌നര്‍മാരിലൊരാളായ ഗൗതമി, സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പട്ടിക പുറത്തുവരുന്നതിനു മുന്‍പ് തന്നെ പ്രചരണപരിപാടികള്‍ ആരംഭിച്ചിരുന്നു. വിരുതുനഗര്‍ രാജപാളയം മണ്ഡലത്തിലാണ് ഗൗതമി ബിജെപി പ്രചരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്നാണ് കമല്‍ ഹാസന്‍ മത്സരിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും എ.ഐ.എ.ഡി.എം.കെ വിജയിച്ചിരുന്ന മണ്ഡലമാണ് കോയമ്പത്തൂര്‍ സൗത്ത്. ഇത്തവണത്തെ സീറ്റ് വിഭജന ചര്‍ച്ചയില്‍ മണ്ഡലം ബിജെപിക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

സിബിഐ ബിജെപിയുടെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു, അവര്‍ക്കുമുന്നില്‍ ഹാജരാകില്ല- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ എല്‍പിജി വില 2000 രൂപയാകും- മമതാ ബാനര്‍ജി

More
More
National Desk 2 days ago
National

ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് വോട്ട് ചെയ്ത 6 കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി

More
More
National Desk 2 days ago
National

കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനൊരുങ്ങി ഹരിയാന പൊലീസ്

More
More
National Desk 3 days ago
National

ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി

More
More
National Desk 4 days ago
National

ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍; നാലംഗ സംഘത്തെ പ്രഖ്യാപിച്ചു

More
More