കാസര്‍ഗോഡ്: ഗ്രൂപ്പു കളിയുമായി മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉണ്ടാകില്ലെന്ന് രാജ് മോഹന്‍ ഉണ്ണിത്താന് എംപി. പ്രവര്‍ത്തകരുടെ സ്നേഹവും ആത്മാര്‍ത്ഥയും പാര്ട്ടിയോടായിരിക്കണം, വ്യക്തികളോടാകരുത്. കോണ്‍ഗ്രസില്‍ നിന്ന് ആരും ബിജെപിയില്‍ പോകില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ വ്യക്തികളെ സ്നേഹിച്ചതാണ് കോണ്‍ഗ്രസിന് പറ്റിയ പിഴവ്. ഗ്രൂപ്പ് കളി മുകള്‍ തൊട്ട് താഴെ വരെയുണ്ട്, അത് മാറിയാല്‍ മാത്രമേ കോണ്‍ഗ്രസ് ഇനി രക്ഷപെടുകയുള്ളൂവെന്നും ഉണ്ണിത്താന് പറഞ്ഞു.
അധികാര മോഹികളും അവസര വാദികളും മാത്രമേ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോവുകയുള്ളു. ശരീരം കോണ്‍ഗ്രസിലും മനസ് ബിജെപിയിലും കൊടുത്ത കുറെ ആളുകളുണ്ട് അവര്‍ ബിജെപിയിലേക്ക് പോകും എന്നാല്‍ പാര്‍ട്ടിയെ സ്നേഹിക്കുന്ന ആരും കോണ്‍ഗ്രസില്‍ നിന്ന് പോകില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തു വന്നതിനു പിന്നാലെ വിജയ സാധ്യത മങ്ങിയെന്ന സുധാകരന്റെ പ്രതികരണത്തെയും രാജ്മോഹന്‍ ഉണ്ണിത്താന് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് അടുത്ത് നില്ക്കുമ്പോള് സുധാകരന് അങ്ങനെയൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു, ഇതിനോട് എനിക്ക് യോജിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.