എന്‍.ഡി. എയ്ക്ക് തിരിച്ചടി- പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. ഗുരുവായൂര്‍, ദേവികുളം, തലശ്ശേരി എന്നീ മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികയാണ് തള്ളിയത്. ബിജെപി സ്ഥാനാര്‍ത്തികളായ നിവേദിത സുബ്രഹ്മണ്യന്‍, എന്‍.ഹരിദാസ്‌, ധനലക്ഷ്മി  എന്നിവരാണ്‌ വരണധികാരിയുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്.

 തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ഇത്തരം നടപടികളില്‍ കോടതിക്ക് ഇടപെടാന്‍ പരിമിതികളൂണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.  ഇതോടെ മൂന്ന് മണ്ഡലങ്ങളില്‍ എന്‍.ഡി.എക്ക് സ്ഥാനാര്‍ഥികളില്ലാതായിരിക്കുകയാണ്.

സാങ്കേതിക പിഴവുകള്‍ മാത്രമായിരുന്നു നാമ നിര്‍ദേശ പത്രികയില്‍ ഉണ്ടായിരുന്നത്. ഇതിനെയാണ് നിവേദിത സുബ്രഹ്മണ്യനും, എന്‍.ഹരിദാസും ചോദ്യം ചെയ്തത്. ഇതിന്‍റെ ഭാഗമായ് ഞായറാഴ്ച്ച അടിയന്തര സിറ്റിംഗ് നടത്തി നിവേദിതയുടെയും, ഹരിദാസിന്‍റെയും  ഹര്‍ജികള്‍ കോടതി കേള്‍ക്കുകയും ചെയ്തിരുന്നു. റിട്ടെണിങ് ഓഫീസര്‍ ശരിയായി പരിശോധിക്കാതെ രാഷ്ട്രീയ കാരണങ്ങളാല്‍ പത്രിക തള്ളുകയായിരുന്നെന്ന് ഇവര്‍ക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ പറഞ്ഞു.

പത്രിക തള്ളിയതിനെതിരായി സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന്  അവിശ്യപെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ തുടങ്ങിയാല്‍ കോടതിക്ക് ഇടപെടാനാകില്ല. ഇക്കാര്യത്തില്‍ സുപ്രീം കോടതി തീര്‍പ്പ് കല്പ്പിച്ചതാണ്. വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും  കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.

Contact the author

Web desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More