ചെന്നിത്തലയുടെ ഇരട്ട വോട്ട് ആരോപണം ശരിവെച്ച് ടിക്കാറാം മീണ

തിരുവനന്തപുരം: ഇരട്ടവോട്ടുണ്ടെന്ന ചെന്നിത്തലയുടെ ആരോപണം  ശരിവെച്ച്  തെരഞ്ഞെടുപ്പ് കമ്മിഷന്‍. മിക്ക ജില്ലകളിലും ഇരട്ടവോട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായെന്നു   തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ വ്യക്തമാക്കി .

പരിശോധനയില്‍ ഇനിയും ഇരട്ട വോട്ടുകള്‍ കൂടാനാണ് സാധ്യത. അഞ്ച് നിയോജക മണ്ഡലങ്ങളിലാണ് ചെന്നിത്തല പരാതി ഉന്നയിച്ചിരുന്നത്. ഈ വിഷയം പരിശോധനക്ക്  വിധേയമാക്കിയപ്പോള്‍ വാസ്തവമാണെന്ന് തെളിഞ്ഞു. വൈക്കത്ത് 590 വോട്ടുകള്‍, ഇടുക്കി 434, ചാലക്കുടി 570, പാലക്കാട് 800, കോഴിക്കോട് പരാതിയില്‍ പറയുന്നതിന്‍റെ പകുതി ഇരട്ടിവോട്ട്, തവനൂരില്‍ പറയുന്നതിന്‍റെ 70% വോട്ടുകള്‍, കാസര്‍ഗോഡ്‌ 640  വോട്ട് ഇങ്ങനെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാ തവണയും ഇരട്ടി വോട്ടുകള്‍ ഉണ്ടാകാറുണ്ട്. പരിശോധന തുടരുമെന്നും ടിക്കാറാം മീണ അറിയിച്ചു.  

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇപ്രാവശ്യം 9 ലക്ഷം അപേക്ഷയാണ് കമ്മീഷന് ലഭിച്ചത്. കൊവിഡ്‌ ആയതിനാല്‍ ബൂത്ത്‌ ലെവല്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് വീടുകളില്‍ പോയി പരിശോധന നടത്താന്‍ കഴിയാത്തതാണ് അപാകതക്കിടയക്കിയതെന്നും റിക്കാറാം മീണ പറഞ്ഞു. പേര് ചേര്‍ക്കുന്ന സോഫ്റ്റ്‌വെയറിലെ അപാകതയും വോട്ട് ഇരട്ടിയാക്കിയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പ്രശ്നങ്ങള്‍ വേഗം പരിഹരിക്കുമെന്നും ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുള്ളവരുടെ, ഒരു കാര്‍ഡ്‌ ഒഴികെ ബാക്കിയെല്ലാം റദാക്കുമെന്നും ടിക്കാറാം മീണ കൂട്ടി ചേര്‍ത്തു.


Contact the author

Web desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More