ഡല്‍ഹി: ഏപ്രില്‍ ഒന്നു മുതല്‍ നാല്‍പ്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ ലഭ്യമാകും. കൊവിഡ് വാക്സിനേഷന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജവദേക്കര്‍ പ്രഖ്യാപിച്ചു. നാല്‍പ്പത്തിയഞ്ച് വയസ് തികഞ്ഞവര്‍ക്കും അതിന് മുകളില്‍ പ്രയമുള്ളവര്‍ക്കുമാണ് മൂന്നാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക.
ഇന്ത്യയില്‍ പല സംസ്ഥനങ്ങളിലും കൊവിഡ് കേസുകളും, മരണ നിരക്കും കൂടുകയാണ്. ഈ സാഹചര്യത്തിലാണ് കൊവിഡ് വാക്സിന്‍ വിതരണം മൂന്നാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നത്.
ജനുവരിയിലാണ് രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് രണ്ട് ഘട്ടങ്ങളിലായി വാക്സിന്‍ വിതരണം ചെയ്തിരുന്നത്. കൊവിഡ് ടാസ്ക് ഫോഴ്സിന്‍റെയും, വിദഗ്ദ്രുടെയും നിര്‍ദേശമനുസരിച്ചാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ജവദേക്കര്‍ കൂട്ടിചേര്‍ത്തു.