ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതല്ല; പുറത്താക്കിയതാണെന്ന് കെ.സി. വേണുഗോപാൽ

ജ്യോതിരാദിത്യ സിന്ധ്യ പുറത്തുപോയതല്ല, കോൺ​ഗ്രസ് സിന്ധ്യയെ പുറത്താക്കിയതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനു കോൺഗ്രസിൽ നിന്നു സിന്ധ്യയെ പുറത്താക്കുകയായിരുന്നുവെന്ന് വേണു​ഗോപാൽ അവകാശപ്പെട്ടു

'പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ അടിയന്തര പ്രാബല്യത്തോടെ പുറത്താക്കികൊണ്ടുള്ള ഉത്തരവിൽ കോൺഗ്രസ് അദ്ധ്യക്ഷ ഒപ്പുവച്ചിരുന്നു'- കെ.സി വേണുഗോപാൽ പറഞ്ഞു.  സോണിയാ ഗാന്ധിക്കു സിന്ധ്യ രാജിക്കത്തു നൽകിയതിനു പിന്നാലെയായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.

മദ്ധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ വൻ പ്രതിസന്ധിയിലാക്കിയാണ് ജ്യോദിരാത്യ സിന്ധ്യ പാർട്ടിയിൽ നിന്ന് രാജിവെച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി സിന്ധ്യ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സിന്ധ്യക്ക് കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്.

Contact the author

web desk

Recent Posts

National Desk 4 hours ago
National

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം റവന്യൂവകുപ്പ് പൂട്ടി

More
More
National Desk 7 hours ago
National

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; അമിത് ഷാക്കെതിരെയും പ്രതിഷേധം

More
More
Web Desk 9 hours ago
National

ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍

More
More
National Desk 1 day ago
National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 3 പേര്‍ കൊല്ലപ്പെട്ടു

More
More
National 1 day ago
National

അരിക്കൊമ്പന്‍ ഹര്‍ജി പ്രശസ്തിക്ക് വേണ്ടി- മദ്രാസ് ഹൈക്കോടതി

More
More
National 1 day ago
National

ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട 40 പേര്‍ക്ക് പരിക്കില്ല; വൈദ്യുതാഘാതമെന്ന് നിഗമനം

More
More