'സ്നേഹത്തിന് അതിരുകളില്ല'; ഏലിക്കുട്ടിയേയും അന്നമ്മയേയും ചേർത്തുപിടിച്ച് രാഹുൽ

എറണാകുളം: ഉഴവൂരിൽ നിന്നു കൂത്താട്ടുകുളത്തേക്കുള്ള യാത്രയിലായിരുന്നു രാഹുല്‍ ഗാന്ധി. പെട്ടെന്ന് പൊരിവെയിലത്ത് വഴിയരികിൽ കാത്തു നിന്ന രണ്ടു മുത്തശ്ശിമാരെകണ്ടു വണ്ടി നിര്‍ത്താന്‍ പറഞ്ഞു അദ്ദേഹം. കാറിന്‍റെ ഡോര്‍ തുറന്നതും കൈ പിടിച്ച രാഹുലിനോട് നിങ്ങളെ ഞങ്ങള്‍ക്ക് വലിയ ഇഷ്ടമാണെന്ന് പറഞ്ഞത് ആറുകാക്കൽ ഏലിക്കുട്ടി ചാക്കോയായിരുന്നു. എനിക്ക് 72 വയസ്സായി, ഇവർക്ക് ( ഏലിക്കുട്ടി) 87 വയസ്സായി എന്ന് അന്നമ്മ രാഹുലിനോട് പറഞ്ഞപ്പോള്‍ കണ്ടാൽ 55 വയസ്സേ തോന്നുകയുള്ളൂവെന്ന് രാഹുലിന്റെ മറുപടി. കെട്ടിപ്പിടിച്ച് കവിളില്‍ മുത്തം കൊടുത്താണ് അന്നമ്മ സന്തോഷം പങ്കുവച്ചത്.

അമ്മ സോണിയാ ഗാന്ധിയേയും വലിയമ്മ ഇന്ദിരാ ഗാന്ധിയേയും അറിയാവുന്നവരാണ് ഞങ്ങളൊക്കെയെന്ന് പറഞ്ഞ അന്നമ്മ, ഞങ്ങള്‍ അവരെയൊക്കെ ജയിപ്പിച്ചു വിട്ടവരാണെന്നും ഊറ്റംകൊണ്ടു. സോണിയ ഗാന്ധിയോട് അന്വേഷണം പറയണമെന്ന് ഏലിക്കുട്ടി ആവശ്യപ്പെടുകയും ചെയ്തു. കാണാൻ പറ്റുമെന്നു വിചാരിച്ചില്ല, ഇനി മരിച്ചാലും വേണ്ടില്ലെന്ന് അന്നമ്മ പറഞ്ഞതോടെ രാഹുൽ ഇടപെട്ടു: അങ്ങനെ പറയരുത്, അടുത്ത തവണ കാണുമ്പോൾ ഇതിലും ചെറുപ്പമാകണം. രാഹുൽ കാറിന് പുറത്തിറങ്ങി, രാഹുലിനെ അന്നമ്മ കെട്ടിപ്പിടിച്ചു. ഉമ്മവച്ചു. ഫോട്ടോയെടുത്തു. 

അവരോടൊപ്പമുള്ള വിഡിയോയും ചിത്രങ്ങളും 'സ്നേഹത്തിന് പ്രായമില്ല, സ്നേഹത്തിന് അതിരുകളില്ല, സ്നേഹത്തിന് ജാതി, മത, വർണ്ണമില്ല' എന്ന അടിക്കുറിപ്പോടെ രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ലക്ഷക്കണക്കിന്‌ പേരാണ് സ്നേഹാഭിവാദ്യങ്ങളോടെ അത് പങ്കുവച്ചത്. 

Contact the author

National Desk

Recent Posts

National Desk 17 hours ago
National

'സതീശന്‍ അനിയനെപ്പോലെയെന്ന് കെ സുധാകരന്‍; മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് വി ഡി സതീശന്‍

More
More
National Desk 18 hours ago
National

'മോദി സര്‍ക്കാരിന്റെ പുല്‍വാമയിലെ വീഴ്ച്ച ചോദ്യം ചെയ്തതിനാണ് എന്നെ വേട്ടയാടുന്നത്'- സത്യപാല്‍ മാലിക്

More
More
National Desk 23 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 2 days ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More