അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി

ഡല്‍ഹി: കൊവിഡ്‌ രോഗ വ്യാപനത്തിന്‍റെ ഭാഗമായി നിര്‍ത്തിവച്ച അന്തരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി.  ഏപ്രില്‍ 30 വരെ വിലക്ക് തുടരുമെന്ന് ഡയറക്ടറെറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. എന്നാല്‍, വന്ദേ ഭാരത്‌ മിഷന്‍റെ ഭാഗമായി സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് അത് ബാധകമല്ല. 

കാര്‍ഗോ വിമാനങ്ങള്‍ക്കും, പ്രത്യേക സാഹചര്യത്തില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കും പുതിയ നിയന്ത്രണം ബാധകമായിരിക്കില്ല. യുഎസ്, ഫ്രാന്‍സ്, ജര്‍മ്മിനി തുടങ്ങിയ 27 രാജ്യങ്ങളുമായി ഇന്ത്യ ഉണ്ടാക്കിയ എയര്‍ ബബിള്‍ കാരാറിന്‍റെ അടിസ്ഥാനത്തില്‍ ഈ രാജ്യങ്ങളിലേക്കും വിമാന സര്‍വീസ് നടത്തും. 2020 ജൂലൈ മുതലാണ് എയര്‍ ബബിള്‍ കരാര്‍ അനുസരിച്ചുള്ള വിമാന സര്‍വീസ് ആരംഭിച്ചത്.

രാജ്യത്ത് കൊവിഡ്‌ കേസുകള്‍ വര്‍ദ്ധിച്ചതോടെ 2020 മാര്‍ച്ച്‌ 23നാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. കൊവിഡ്‌ നിയന്ത്രണങ്ങളില്‍ പലതവണയായി ഇളവ് ഏര്‍പ്പെടുത്തിയെങ്കിലും അന്തരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് നീട്ടുകയായിരുന്നു.

യുകെ, ബ്രസില്‍, ദക്ഷിണാഫ്രിക്കന്‍ എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്ത കൊവിഡ്‌ വകഭേദങ്ങളില്‍, 795 കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More