തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്ത് സീറ്റ് ലഭിച്ച ബിജെപിക്ക് ഇത്തവണ ഒറ്റ സീറ്റ് പോലും ലഭിക്കില്ലന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫ് വിജയിച്ചാല്‍ മാത്രമേ കേരളത്തില്‍ മതനിരപേക്ഷ അടിത്തറ നിലനില്‍ക്കൂ. അതിനാല്‍ ഇത്തവണ ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് തോറ്റാല്‍ ബിജെപിയാകുമെന്നാണ് പ്രചാരണം. എന്നാല്‍ കോണ്‍ഗ്രസ് ജയിച്ചാലും ബിജെപി വരും. അതാണ് 35 സീറ്റ് നേടിയാല്‍ ഭരണം പിടിക്കുമെന്ന് ബിജെപി പറയുന്നത്. ബാക്കിയുള്ള എം.എല്‍.എമാരെ കോണ്‍ഗ്രസില്‍ നിന്ന് വാങ്ങാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ തെരഞ്ഞെടുപ്പിന് മരുന്നിന് കൂട്ടാന്‍ പോലും ബിജെപിയില്‍നിന്ന് ആരും വിജയിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കഴിഞ്ഞ തവണ നേമത്ത് തുറന്ന അക്കൌണ്ട് ഇത്തവണ പൂട്ടും - കോടിയേരി ബാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ ഇത്തവണ ഇടതുപക്ഷത്തോടൊപ്പം നില്കും. പി സി ചാക്കോയും, കെ.സി റോസക്കുട്ടിയും കോണ്‍ഗ്രസ് വിട്ടത് അതിനുള്ള തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.