അഹങ്കാരവും പിടിവാശിയും പിണറായി ഭരണത്തിന്റെ മുഖമുദ്ര -എകെ ആന്റണി

തിരുവനന്തപുരം: അഹങ്കാരവും പിടിവാശിയും ആഢംബരവും ധൂര്‍ത്തും പിണറായി വിജയന്റെ മുഖമുദ്രയെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ഇടതുപക്ഷത്തിന്റെ തുടര്‍ഭരണമുണ്ടായാല്‍ അത് കേരളത്തില്‍ നാശം വിതയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവരുടെ ഭാഷയിലും ശൈലിയിലും മാറ്റങ്ങള്‍ കാണുന്നുണ്ട് എന്നാല്‍ ഒരു നിമിഷം എല്ലാവരും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പിണറായി ഭരണത്തെക്കുറിച്ച് ആലോചിക്കണമെന്നും ആന്റണി പറഞ്ഞു.

ശബരിമല വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ എടുത്ത നിലപാട് പിണറായി എത്ര മാറ്റിപ്പറഞ്ഞാലും വിശ്വാസികള്‍ മറക്കില്ല. യുവതീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയുടെ വിധിപ്പകര്‍പ്പ് കിട്ടുന്നതിനുമുന്‍പ് തന്നെ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. വിധി നടപ്പാക്കരുതെന്നും വിശ്വാസികളുടെ സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നവോത്ഥാനമാണ്, കോടതി വിധി നടപ്പിലാക്കുകയാണ് എന്നൊക്കെയാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യത്തില്‍ പിടിവാശി കാണിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നും എകെ ആന്റണി ചോദിച്ചു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
Web Desk 1 day ago
Keralam

'പൊലീസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ട്'; നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍

More
More
News Desk 2 days ago
Keralam

മന്ത്രിമാര്‍ക്ക് മാസ ശമ്പളം കയ്യിൽ കിട്ടി; സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിയും കാത്തിരിക്കണം

More
More
Muziriz Post 3 days ago
Keralam

സിദ്ധാര്‍ത്ഥന്റെ മരണം: മുഖ്യപ്രതിയടക്കം എല്ലാവരും പിടിയില്‍

More
More
Web Desk 4 days ago
Keralam

രാജ്യത്തുനിന്ന് വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ- രമേശ് ചെന്നിത്തല

More
More
Web Desk 4 days ago
Keralam

സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം; എസ് എഫ് ഐ നേതാക്കള്‍ കീഴടങ്ങി

More
More