ആഴക്കടല്‍ മത്സ്യബന്ധനം: ചെന്നിത്തലയുടെ കൂടെയുള്ളവര്‍ ഗൂഢാലോചന നടത്തി - മുഖ്യമന്ത്രി

കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിഷയത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കൂടെയുള്ളവര്‍ക്ക് പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ തുടക്കം മുതല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ കൂടെ ഇപ്പോഴുള്ളവരും മുന്പുള്ളവരും ഈ ഗൂഢാലോചനയില്‍ പങ്കാളികളാണ്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്താന്‍ കഴില്ലെന്നും ഇതിനു പിന്നില്‍ നടന്ന ഗൂഢാലോചന താമസിയാതെ പുറത്തുവരുമെന്നും പറഞ്ഞു.

സംസ്ഥാനത്തെ മത്സ്യ മേഖലയിലുള്ളവര്‍ വലിയ തോതില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇത് തുടര്‍ന്നാല്‍ തങ്ങളുടെ വോട്ട് നഷ്ടപ്പെടുമെന്ന് കണ്ടാണ്‌ സര്‍ക്കാരിനെതിരെ ആരോപണവുമായി ഇവര്‍ രംഗത്തുവന്നത്. കടലിന്റെ അവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ മത്സ്യ മേഖലയിലുള്ളവര്‍ക്ക് എതിരെ നില്‍ക്കുന്നു എന്ന ചിന്തയുണ്ടാക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. ഈ  ഗൂഢാലോചനയില്‍ ഇപ്പോള്‍ ചെന്നിത്തലയുടെ കൂടെയുള്ളയാളും നേരത്തെ കൂടെയുണ്ടായിരുന്ന ആളും ഒരുമിച്ചുനിന്നു. ഈ മഹാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ സെക്രട്ടറിയെ ബന്ധപ്പെടുന്നതില്‍ തെറ്റില്ല. എന്നാല്‍ ദുരുദ്ദേശത്തോടെയാണ് ബന്ധപ്പെട്ടത്. എന്നാല്‍ അതുകൊണ്ടൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്ക പ്പെടുത്താനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More