രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കും- ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

ഡല്‍ഹി: രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും വൈകാതെ തന്നെ സ്വകാര്യവത്ക്കരിക്കുമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി സര്‍ക്കാര്‍ മുന്‍പോട്ട് പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തവണ ബജറ്റ് അവതരിപ്പിച്ചപ്പോള്‍  കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. രണ്ട് ബാങ്കുകളുടെ സ്വകാര്യവത്ക്കരണമാണ് ബജറ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കൂടുതല്‍ പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിനെക്കുറിച്ച് ഗവണ്മെന്‍റ് ചര്‍ച്ചകളുമായി മുന്‍പോട്ട് പോകുകയാണ് ശക്തികാന്ത ദാസ് പറഞ്ഞു.

രാജ്യത്തെ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി 1969ല്‍ തുടങ്ങിയ ദേശസാല്‍ക്കരണ പരിപാടികളില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറകോട്ട് പോകുന്നത്. പൊതുമേഖലാ ബാങ്കുകള്‍ ശക്തിപ്പെടുത്തുന്നതിന് പകരം, സ്വകാര്യവത്ക്കരണത്തിലൂടെ സ്വകാര്യ മൂലധനം കൊണ്ട് വരുവാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യം വക്കുന്നത്. ജീവനക്കാരുടെ താല്പര്യം സംരക്ഷിച്ചുകൊണ്ട് മാത്രമേ സ്വകാര്യവത്ക്കരണം നടപ്പാക്കൂവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിന്‍റെ ഭാഗമായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്  4 ദിവസം അഖിലേന്ത്യ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. പണിമുടക്ക് പൂർണ്ണ വിജയമായിരുന്നുവെന്നും, ജീവനക്കാരും ഉദ്യോഗസ്ഥരും പൂര്‍ണ്ണമായും സഹകരിച്ചുവെന്നും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ അവകാശപ്പെട്ടു. ഏകദേശം 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരുമാണ് സമരത്തില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ സ്വകാര്യവത്കരണ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ തയ്യാറായില്ലെങ്കില്‍ ഇനിയും പണിമുടക്കുമെന്നും, സമരം തുടരുമെന്നും യൂണിയന്‍ മുന്നറിയിപ്പ്  നല്‍കിയിരുന്നു.  

Contact the author

Web Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 3 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More