ഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ സ്വന്തം പ്രത്യയ ശാസ്ത്രത്തെത്തന്നെയാണ് വഞ്ചിച്ചത് എന്ന് രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗഹലോട്ട് പറഞ്ഞു.
ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശാസത്തെ, സമ്മതിയെയാണ് ജ്യോതിരാദിത്യ സിന്ധ്യ വഞ്ചിച്ചിരിക്കുന്നത്. അദ്ദേഹത്തെപ്പോലുള്ളവര്‍ക്ക് എന്നും അധികാരം വേണം. അത്തരക്കാര്‍ വേഗം പോകുന്നതാണ് നല്ലതെന്നും രാജസ്ഥാന് മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി നല്കിയ വാഗ്ദാനങ്ങളില്‍ പെട്ട് പാര്‍ട്ടി വിട്ട ജ്യോതിരാദിത്യ സിന്ധ്യയെ നയിച്ചത് പദവികളിലുള്ള കൊതിമാത്രമാണെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അജീര്‍ രഞ്ജന്‍ ചൌധരി ആരോപിച്ചു. അദ്ദേഹം വിട്ടുപോകുന്നതില്‍ ദു:ഖമുണ്ട്. കോണ്‍ഗ്രസ്സിലൂടെയാണ് സിന്ധ്യ നേതാവായത്. അജീര്‍ രഞ്ജന്‍ പറഞ്ഞു.