കെജ്‌രിവാളിന്റെ ജനപ്രീതിയില്‍ മോദി അസ്വസ്ഥന്‍- സിസോദിയ

ഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജനപ്രീതിയില്‍ മോദി അസ്വസ്ഥനാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡല്‍ഹി ദേശീയ തലസ്ഥാന മേഖല (ഭേദഗതി) ബില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത് കെജ്‌രിവാളിന്റെ ജനപ്രീതിയില്ലാതാക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് രാജ്യസഭയില്‍ 'ഗവണ്‍മെന്റ് ഓഫ് നാഷണല്‍ കാപ്പിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി അമെന്റ്‌മെന്റ്' ബില്‍ പാസാക്കിയത്. ഡല്‍ഹി ലഫ്റ്റണന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് എന്‍ജിസിടിസി ബില്ല്. ബില്ല് നിലവില്‍ വരുന്നതോടുകൂടെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അധികാരങ്ങള്‍ പരിമിതമാവും.

'ബിജെപി വെറുപ്പിന്റെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത്. കൊളളയും വഞ്ചനയുമാണ് അവര്‍ ഉയര്‍ത്തുന്ന മാതൃക. ഇന്ത്യ കെജ്‌രിവാളിന്റെ ഭരണമാതൃകയാണ് ആവശ്യപ്പെടുന്നത്. പല സംസ്ഥാനങ്ങളിലെയും പഞ്ചായത്ത് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. കെജ്‌രിവാള്‍ ഭരണം വികസനത്തിന് ഊന്നല്‍ നല്‍കിയുളളതാണ്. അത് ബിജെപിക്ക് വെല്ലുവിളിയാണ്. കെജ്‌രിവാള്‍ ഒരു പോരാളിയാണ് അദ്ദേഹം പോരാട്ടം തുടരും' സിസോദിയ പറഞ്ഞു.

ബില്ലുമായി ബന്ധപ്പെട്ട് വിദഗ്ദരില്‍ നിന്ന് ഉപദേശങ്ങള്‍ തേടിയിട്ടുണ്ട്. അത് ലഭിക്കുന്നതുവരെ ബിജെപിക്കെതിരായ രാഷ്ട്രീയ സമരങ്ങള്‍ ആംആദ്മി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More