രാകേഷ് ടികായത്തിനെതിരെ കേസെടുത്തത് ബിജെപി അജണ്ട- സിദ്ധരാമയ്യ

ബംഗളുരു: ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിനെതിരായ കേസുകള്‍ ബിജെപിയുടെയും കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെയും അജണ്ടയാണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. രാകേഷ് ടികായത്തിനെതിരേ ചുമത്തിയ ശിവമോഗയിലേയും ഹാവേരിയിലുമുള്‍പ്പെടെയുളള കേസുകള്‍ പിന്‍വലിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ കുറ്റവാളികളാക്കുന്നത് ഭാരതീയ ജനതാ പാര്‍ട്ടി നേതാക്കള്‍ ഒരു മാനദണ്ഡമായി എടുത്തിരിക്കുകയാണ്. എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ ആരൊക്കെയാണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പൊലീസിനെ ഉപയോഗിച്ച് രാജ്യത്തെ കര്‍ഷകരെ തടുക്കാനാവുമെന്ന് കരുതുന്നത് കര്‍ണാടകയിലെ ബിജെപി നേതാക്കളുടെ വിഡ്ഢിത്തമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

ശിവമോഗയിലും ഹാവേരിയിലും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി, ബംഗളൂരുവില്‍ ട്രാക്ടര്‍ റാലി നടത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു തുടങ്ങിയ വിഷയങ്ങളാരോപിച്ചാണ് രാകേഷ് ടികായത്തിനെതിരെ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബംഗളൂരുവില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടത്. രാകേഷ് ടികായത്തിനെതിരെ കേസെടുക്കാന്‍ യെദ്യൂരപ്പ സര്‍ക്കാര്‍ പൊലീസിനോടാവശ്യപ്പെടുകയായിരുന്നു. സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുംതോറും കര്‍ഷകപ്രക്ഷോഭത്തിന് ശക്തി വര്‍ധിക്കുമെന്ന് കര്‍ണാടകയിലെ കര്‍ഷക നേതാവ് ബസവരാജപ്പ പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 19 hours ago
National

മുല്ലപ്പെരിയാര്‍ ഒരു ജലബോംബ്: മലയാളികള്‍ വെളളം കുടിച്ചും തമിഴര്‍ വെളളം കുടിക്കാതെയും മരിക്കും- എം എം മണി

More
More
National Desk 21 hours ago
National

പണമില്ലാത്തതിനാല്‍ ഐ ഐ ടി സീറ്റ് നഷ്ട്ടപ്പെട്ട ദളിത് വിദ്യാര്‍ഥിയുടെ ഫീസടച്ച് ഹൈക്കോടതി ജഡ്ജ്‌

More
More
Web Desk 1 day ago
National

'ബംഗാളിലേക്ക് വരൂ, ബിജെപി ഒരു ചുക്കും ചെയ്യില്ല' ; മുനവ്വര്‍ ഫാറൂഖിയോട് തൃണമൂല്‍ കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

തെറ്റു ചെയ്തതുകൊണ്ടാണ് മോദി ചര്‍ച്ചകളെ ഭയക്കുന്നത്; നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയമെന്ന് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

'ആരുപറഞ്ഞു ലോക്‌സഭ ആകര്‍ഷകമല്ലെന്ന്?'; വനിതാ എംപിമാര്‍ക്കൊപ്പമുളള ഫോട്ടോ പങ്കുവച്ച് ശശി തരൂര്‍

More
More
National Desk 1 day ago
National

ഇരുസഭകളും ബില്‍ പാസാക്കി; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു

More
More