കൊല്‍ക്കത്ത: നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും തലയ്ക്ക് ഒരു പിരി ലൂസാണെന്ന് മമത ബാനര്‍ജി. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രമുളളപ്പോഴാണ് നരേന്ദ്രമോദിക്കും അമിത്ഷായ്ക്കുമെതിരായ മമതയുടെ രൂക്ഷ വിമര്‍ശനം. അവര്‍ക്ക് രണ്ട് സിന്റിക്കേറ്റുകളുണ്ട്, ഒരാള്‍ കലാപകാരിയാണ്. ഡല്‍ഹിയിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലുമെല്ലാം കലാപങ്ങള്‍ക്ക് നേതൃത്വം നല്കുന്നയാള്. മറ്റൊരാള്‍ രാജ്യത്തിന്റെ വ്യവസായ വളര്‍ച്ചയെ മന്ദഗതിയിലാക്കിയെങ്കിലും താടി വളര്‍ത്തുന്നുണ്ട്. അദ്ദേഹം സ്വയം ഗാന്ധിജിയേക്കാള്‍ മുകളിലാണെന്ന് കരുതുന്നു, ചിലപ്പോള്‍ രവീന്ദ്രനാഥ ടാഗോറിനും മുകളിലാണ്, സ്വയം സ്വാമി വിവേകാനന്ദനെന്നു വിളിക്കുകയും സ്റ്റേഡിയങ്ങള്‍ക്ക് സ്വന്തം പേരിടുകയും ചെയ്യുന്നു. ഒരു ദിവസം അദ്ദേഹം രാജ്യം വിറ്റ് അതിനും അദ്ദേഹത്തിന്റെ പേരു നല്‍കും. അവരുടെ തലക്ക് എന്തോ കുഴപ്പമുണ്ട്. ഒരു സ്ക്രൂ ലൂസാണെന്ന് തോന്നുന്നു.- മമത പറഞ്ഞു.
പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പേര് സ്റ്റേഡിയത്തിനിട്ടു. കൊവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകളിലും അദ്ദേഹം തന്റെ പേര് ഇട്ടിട്ടുണ്ട്. തന്റെ ചിത്രം ബഹിരാകാശത്തേക്കയക്കാന്‍ ഐഎസ്ആര്‍ഒയെ പ്രേരിപ്പിക്കുന്നു. രാജ്യത്തിന്റ പേര് മാറ്റി സ്വന്തം പേരിടുന്ന കാലം വിദൂരമല്ലെന്ന് മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാര്‍ച്ച് 27-നാണ് പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുക. ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഇടതുകോണ്‍ഗ്രസ് സഖ്യവും തമ്മിലുളള കടുത്ത മത്സരത്തിനാണ് പശ്ചിമബംഗാള്‍ സാക്ഷ്യം വഹിക്കുക.