പശ്ചിമബംഗാളിലും അസമിലും ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളിലും അസമിലും ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. പശ്ചിമബംഗാളില്‍ മുപ്പത് സീറ്റുകളിലേക്കും അസമില്‍ 47 സീറ്റുകളിലേക്കുമുളള വോട്ടെടുപ്പാണ് ഇന്ന് നടക്കുക. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന പോളിംഗ് വൈകുന്നേരം ഏഴ് മണിക്കാണ് അവസാനിക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്രമീകരണങ്ങള്‍.

പശ്ചിമബംഗാളിലെ പുരുളിയ, ബങ്കുര, വെസ്റ്റ് മേദ്‌നിപൂര്‍, ഈസ്റ്റ് മേദ്‌നിപൂര്‍ തുടങ്ങി അഞ്ച് ജില്ലകളിലായി 73 ലക്ഷത്തോളം വോട്ടര്‍മാരും അസമില്‍ 81 ലക്ഷത്തോളം വോട്ടര്‍മാരുമാണ് ആദ്യഘട്ടത്തില്‍ വോട്ട് ചെയ്യാനായി എത്തുക. പശ്ചിമബംഗാളില്‍ എട്ട് ഘട്ടങ്ങളിലായും അസമില്‍ മൂന്ന് ഘട്ടങ്ങളിലുമായാണ് തെരഞ്ഞെടുപ്പ് നടക്കുക.

തെരഞ്ഞെടുപ്പ് ദിവസം അക്രമങ്ങളുണ്ടാവാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. 10,288 പോളിംഗ് ബൂത്തുകളിലേക്കാണ് വിന്യസിച്ചിരിക്കുന്നത്. ക്രമസമാധാനപാലനത്തിന് കേന്ദ്രസേനയെക്കൂടാതെ സംസ്ഥാന പൊലീസിനെയും വിന്യസിക്കും.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

'ഞാനും മനുഷ്യനാണ്, സങ്കടവും വേദനയും തോന്നി'; ഗെഹ്ലോട്ടിന്റെ രാജ്യദ്രോഹി പരാമര്‍ശത്തെക്കുറിച്ച് സച്ചിന്‍ പൈലറ്റ്

More
More
National Desk 10 hours ago
National

ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും വീണ്ടും കൈകോര്‍ക്കുമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

മോദിക്ക് ജയ് വിളിച്ച് ആള്‍ക്കൂട്ടം, മറുപടിയായി ഫ്‌ളൈയിംഗ് കിസ് നല്‍കി രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

ബിജെപിയുടെ നയങ്ങള്‍ ഇന്ത്യയെ വിഭജിക്കുമ്പോള്‍ ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കും- ജയ്‌റാം രമേശ്

More
More
National Desk 1 day ago
National

തെരഞ്ഞെടുപ്പ് ദിവസം പ്രധാനമന്ത്രി റോഡ്‌ ഷോ നടത്തി; പരാതിയുമായി കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

ഭാരത് ജോഡോ യാത്രയെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്നു- അശോക് ഗെഹ്ലോട്ട്

More
More