ഹജ്ജ് തീര്‍ഥാടകര്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധം

മക്ക: ഈ വര്‍ഷം ഹജ്ജിനെത്തുന്നവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ആണ് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.

വിദേശങ്ങളില്‍ നിന്ന് എത്തുന്ന ഹജ്ജ് തീര്‍ഥാടകര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിവേണം എത്തേണ്ടത്.  സൗദിയില്‍ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. സൗദിയില്‍ നിന്ന് ഹജ്ജിനെത്തുന്നവര്‍ ദുല്‍ഹജ്ജ് ഒന്നിന് മുമ്പ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.

പുതിയ മാർ​ഗ നിർദേശമനുസരിച്ച് 18 നും 60 വയസിനുമിടയിലുള്ളവർക്ക് മാത്രമേ ഹജ്ജ് ചെയ്യാന്‍ അനുവാദമൊള്ളൂ. കഴിഞ്ഞ വർഷം കൊവിഡിന്റെ സാഹചര്യത്തിൽ വിദേശത്ത് നിന്നുള്ള തീർഥാടകരെ ഒഴിവാക്കി ആയിരം പേര്‍ക്ക് മാത്രമായിരുന്നു ഹജ്ജ് ചെയ്യാന്‍ അവസരം നല്‍കിയിരുന്നത്. 

ഇന്ത്യയിൽ ഹജ്ജ് തീർഥാടകർക്ക് വാക്സിനേഷന് പ്രത്യേക സൗകര്യം ഒരുക്കുമെന്ന് നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടായിരുന്നു. ഹജ്ജിന് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ജനുവരി 10നായിരുന്നു. 

Contact the author

International Desk

Recent Posts

Gulf

ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് പരിശീലന ക്ലാസ് വേണ്ട

More
More
Gulf

അനുവാദമില്ലാതെ ഫോട്ടോ എടുത്താല്‍ ഒരു കോടി രൂപ പിഴയും തടവും; പുതിയ നിയമവുമായി യു എ ഇ

More
More
Gulf Desk 3 months ago
Gulf

യുഎഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഉപപ്രധാനമന്ത്രി

More
More
Web Desk 5 months ago
Gulf

പ്രവാസികള്‍ ഇന്നുമുതല്‍ യു എ ഇയിലേക്ക്; ആദ്യഘട്ടത്തില്‍ അവസരം യു എ ഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക്

More
More
Gulf Desk 5 months ago
Gulf

എം. എ. യൂസഫലി അബുദാബി ചേംബര്‍ വൈസ് ചെയര്‍മാന്‍; നിയമനത്തില്‍ അഭിമാനമെന്ന് യൂസഫലി

More
More
Web Desk 9 months ago
Gulf

കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചു; ബഹ്റൈനിൽ നാലു പള്ളികള്‍ അടപ്പിച്ചു

More
More