വിഷുകിറ്റ് വിതരണം അടുത്ത മാസത്തേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ വിഷുകിറ്റ് വിതരണം അടുത്ത മാസത്തേക്ക് മാറ്റി. ഏപ്രില്‍ ഒന്നുമുതല്‍ കിറ്റുകള്‍ വിതരണം ചെയ്യാനാണ് ഭഷ്യവകുപ്പിന്റെ തീരുമാനം. മഞ്ഞ, പിങ്ക് റേഷന്‍കാര്‍ഡുളളവര്‍ക്ക് ഈ മാസം അവസാനത്തോടെ കിറ്റുകള്‍ വിതരണം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് തിയതി മാറ്റിയത്. നീല, വെളള കാര്‍ഡുകളുളളവര്‍ക്കായുളള സ്‌പെഷ്യല്‍ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ നിയമപരമായി നേരിടുമെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കി.

മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ പത്ത് കിലോ അരി പതിനഞ്ച് രൂപയ്ക്ക് നല്‍കാനായിരുന്നു ഭക്ഷ്യവകുപ്പിന്റെ തീരുമാനം. അതേസമയം, കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ക്ക് സമയത്തിന് കൊടുക്കേണ്ട അരി പൂഴ്ത്തിവച്ച് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More