ഗവര്‍ണര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തിയത് ജനാധിപത്യത്തിന്റെ കൊലപാതകം - അശോക് ഗെലോട്ട്

ഡല്‍ഹി: ദേശീയ തലസ്ഥാന മേഖല (ഭേദഗതി) ബില്‍ പാസാക്കിയ കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കൊലപാതമാണെന്ന് നടത്തിയതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. ഫാസിസ്റ്റ് രീതിയില്‍ രാജ്യം ഭരിക്കാനാണ് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പില്‍ അട്ടിമറിയും എംഎല്‍എമാരുടെ കച്ചവടവും ഒന്നും നടക്കാതെ വരുമ്പോള്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷമുപയോഗിച്ച് സ്വേച്ഛാധിപത്യ ബില്‍ പാസാക്കുന്നു. ഇങ്ങനെയാണ് മോദി സര്‍ക്കാര്‍ ഭരിക്കുന്നത്. ഇത് തുടരുകയാണെങ്കില്‍ ഭാവിയില്‍ ഏതെങ്കിലും സംസ്ഥാനത്ത് ബിജെപി പരാജയപ്പെട്ടാല്‍ ഇത്തരം നിയമങ്ങള്‍ കൊണ്ടുവന്ന് ഗവര്‍ണറിലൂടെ പ്രസ്തുത സംസ്ഥാനം ഭരിക്കാന്‍ കേന്ദ്ര സര്‍ക്കാരിലൂടെ  ബിജെപിക്ക് കഴിയും. മോദി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ തീരുമാനത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കതീതമായി എല്ലാവരും എതിര്‍ക്കണമെന്നും ഗെലോട്ട് ആവശ്യപ്പെട്ടു.

ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനായി കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ജി എന്‍ സി ടി ഡി ബില്‍ ജനാധിപത്യത്തിന്റെ കൊലപാതകമാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരം ഇല്ലാതാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് രാജ്യസഭയില്‍ 'ഗവണ്‍മെന്റ് ഓഫ് നാഷണല്‍ കാപ്പിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി അമെന്റ്‌മെന്റ് ബില്‍' പാസാക്കിയത്. ഡല്‍ഹി ലഫ്റ്റണന്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് എന്‍ ജി സി ടി ഡി ബില്‍. ബില്‍ നിലവില്‍ വരുന്നതോടുകൂടി സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അധികാരങ്ങള്‍ പരിമിതമാവും.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 21 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 22 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More